Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആഷ്ഫോർഡിൽ ആവണി വിരിയുവാൻ ഇനി 3 നാൾ മാത്രം

avani

ആഷ്ഫോർഡ് ∙ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 13–ാം ഓണാഘോഷം (ആവണി 2017)  16 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ ആഷ്ഫോർഡ് നോർറ്റൺ നാച്ച്ബുൾ സ്കൂൾ ഓഡിറ്റോറിയത്തിൽ (മാവേലി നഗർ) സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നു ആരംഭിക്കുന്ന ഘോഷയാത്രയോടെ ആവണി 2017 ന് തുടക്കം കുറിക്കും. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി  കോട്ടക്കൽ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിൻസി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് ജോൺസൺ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.

മാവേലി, വിവിധ പ്രഛന്നവേഷധാരികൾ, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കോൽകളി, കലാരൂപങ്ങൾ എന്നിവ ഘോഷയാത്രക്ക് അകമ്പടി സേവിക്കും.തുടർന്ന് ആഷ്ഫോർഡിലെ 100 കണക്കിനു വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, ബാലൻമാരുടെ കോൽകളി, നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിച്ചേർന്ന മാതാപിതാക്കളെയും ഉൾപ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ് എന്നിവയ്ക്കുശേഷം വാശിയേറിയ വടംവലി മത്സരവും വിഭവ സമൃദ്ധവുമായ ഓണസദ്യയും ഉണ്ടാവും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സുപ്രസിദ്ധ സാഹിത്യകാരിയും ലണ്ടൻ ന്യൂഹാം മുൻ മേയറുമായ ഡോ. ഓമനാ ഗംഗാധരൻ മുഖ്യാതിഥിയായിരിക്കും.  അതിനുശേഷം 3.30 ന് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി സജികുമാർ ഗോപാലൻ രചിച്ച് ബിജു കൊച്ചുതള്ളിയിൽ സംഗീതം നൽകിയ അവതരണഗാനം, അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ ആവണി 2017 ന് തിരശ്ശീല ഉയരുന്നു.

പൂതപ്പാട്ട്, ക്ലാസിക്കൽ ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്തമാർന്ന കലാപരിപാടികളാൽ ആവണി 2017 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് അറിയിച്ചു.

അംഗങ്ങളുടെ സൗകര്യാർത്ഥം ഈ വർഷത്തെ അത്തപ്പൂക്കള മത്സരം സെപ്റ്റംബർ 15നു മാവേലി നഗറിൽ വൈകിട്ട് 6 മുതൽ 8 വരെ ഉണ്ടായിരിക്കും.

കലാസ്നേഹികളായ മുഴുവൻ ആളുകളേയും സെപ്റ്റംബർ 16നു മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സിക്യൂട്ടിവ്. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.