Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇർമയുടെ മറവിൽ രക്ഷപ്പെട്ടത് നൂറിലേറെ ക്രിമിനലുകൾ,വെർജിൻ ദ്വീപുകാർ ആശങ്കയിൽ

   ടോമി വട്ടവനാൽ
Hurricane Irma passes

ലണ്ടൻ∙ ഫ്ലോറിഡയ്ക്കൊപ്പം കരീബിയൻ ദ്വീപുകളെയും ഇർമ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോൾ ബ്രിട്ടീഷ് അധീനതയിലുള്ള വെർജിൻ ഐലൻഡുകളിലെ ജയിലിൽനിന്നും രക്ഷപ്പെട്ടത് നൂറിലേറെ കൊടുംക്രിമിനലുകൾ. ഫോറിൻ ഓഫിസ് മന്ത്രി സർ അലൻ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളിൽ ക്രമസമാധാനത്തിനു ഭീഷണിയാണെന്നും അദ്ദേഹം സമ്മതിച്ചു.

ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവർണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയൽ മറീനുകളെ ബ്രിട്ടീഷ് സർക്കാർ വെർജിൻ ദ്വീപുകളിലേക്ക് അയച്ചിട്ടുണ്ട്. 47 പൊലീസുകാരും ഇവർക്കൊപ്പമുണ്ട്. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി വിദേശകാര്യമന്ത്രി ബോറിസ് ജോൺസണും കരീബിയനിലേക്ക് പുറപ്പെട്ടു.  

hurricane-irma

കരീബിയനിലെ വെർജിൻ ദ്വീപുകളിലുള്ള ബ്രിട്ടീഷുകാരെ കൊടുങ്കാറ്റിന്റെ കെടുതികളിൽനിന്നു രക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ലെന്ന് വിമർശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയൽ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദർശനത്തിന് തയാറായതും. 87,000 ബ്രിട്ടീഷുകാരാണ് കരീബിയൻ ദ്വീപുകളിൽ കൊടുങ്കാറ്റിന്റെ കെടുതികൾക്കിരയായത്.

ദ്വീപുനിവാസികൾക്കായി 32 മില്യൺ പൗണ്ടിന്റെ അടിയന്തര സഹായം ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. 2,300 സോളാർ വിളക്കുകളും 2,500 താൽക്കാലിക കൂടാരങ്ങളും അടക്കം 40 ടൺ അവശ്യസാധനങ്ങളുമായാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ വെർജിൻ ദ്വീപുകളിൽ എത്തിയിട്ടുള്ളത്. വരുംദിവസങ്ങളിൽ 250 റോയൽ മെറീനുകളെ അധികമായി അയയ്ക്കാനും പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.