Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ സന്തോഷിക്കുന്നു: എ.സമ്പത്ത് എംപി

ടോമി വട്ടവനാൽ
A Sampath

ലണ്ടൻ ∙ ഭീകരരുടെ പക്കൽനിന്നും മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിന്റെ തിരിച്ചുവരവിൽ കേരളജനതയോടൊപ്പം ഏറെ സന്തോഷിക്കുന്നതായി എ. സമ്പത്ത് എം.പി. കേരളത്തിലെ മുഴുവൻ എംപിമാരും ഫാദറിന്റെ മോചനത്തിനായി നിരവധി തവണ വിദേശകാര്യ മന്ത്രിയെയും പ്രധാനമന്ത്രിയെയും നേരിൽ കണ്ട് നിവേദനങ്ങൾ നൽകുകയും സർക്കാരിൽ ശക്തമായ സമ്മർദം ചൊലുത്തുകയും ചെയ്തിരുന്നു. 

എല്ലാവരുടെയും കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ സന്തോഷകരമായ വാർത്ത കേൾക്കാനായതിൽ സംതൃപ്തിയുണ്ടെന്നും ലണ്ടനിൽ അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനോടും സർക്കാരുമായി ബന്ധപ്പെട്ട് ഫാദറിന്റെ മോചനത്തിനായി പ്രവർത്തിച്ച എല്ലാ ഏജൻസികളോടും നന്ദിയുണ്ടെന്നും സമ്പത്ത് വ്യക്തമാക്കി. 

സേവനം യുകെയുടെ പരിപാടികളിൽ പങ്കെടുക്കാനായി ബ്രിട്ടണിലെത്തിയ എ.സമ്പത്ത് എം.പി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സന്ദർശനം നടത്തവേയാണ് ഫാ. ടോമിന്റെ മോചനവാർത്തയറിഞ്ഞ് മനോരമ ഓൺലൈനോടു പ്രതികരിച്ചത്. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.