Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡാർട്ഫോർഡ് സെന്റ് വിൻസന്റ് പള്ളിയിൽ വി. മദർ തെരേസയുടെ തിരുന്നാൾ ആഘോഷിച്ചു

ടോമി വട്ടവനാൽ
britain1

ലണ്ടൻ ∙ ഡാർട്ഫോർഡ് സെന്റ് വിൻസന്റ് പള്ളിയിലെ സീറോ മലബാർ മാസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ ദൈവമാതാവിന്റയും വിശുദ്ധ മദർ തെരേസയുടെയും തിരുന്നാൾ ആഘോഷിച്ചു. 

പത്താം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വിശുദ്ധ കുർബോനയോടെ ആരംഭിച്ച ആഘോഷങ്ങൾക്ക് മാസ് സെന്റർ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഹാൻസ് പുതിയകുളങ്ങര, സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വികാരി ജനറാൾ ഫാ. തോമസ് പാറയടി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. 

britain

വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ലദീഞ്ഞ്, തിരുശേഷിപ്പ് വന്ദനം, സ്നേഹവിരുന്ന് എന്നിവയായിരുന്നു മുഖ്യ ആകർഷണം. ഡീക്കൻ ജോയ്സ്, ട്രസ്റ്റി ജീസൺ ജോസഫ്, ഡെപ്യൂട്ടി ട്രസ്റ്റി ജോസഫ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.