Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാഞ്ചസ്റ്ററിനെ കേരളമാക്കി എംഎംസിഎയുടെ ഓണാഘോഷം

ടോമി വട്ടവനാൽ
mmca-onam09

മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച രാവിലെ 10.30 മുതൽ ടിമ്പർലി മെത്തഡിസ്റ്റ് ചർച്ച് ഹാളിൽ നടന്നു. രാവിലെ അസോസിയേഷൻ അംഗങ്ങൾ പൂക്കളമിട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകി. ഇൻഡോർ മത്സരങ്ങൾക്ക് ശേഷം എംഎംസിഎ ട്രോഫിക്ക് വേണ്ടിയും, അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള ആവേശകരമായ പുരുഷ വനിതാ വടംവലി മത്സരം നടന്നു.

കേരളീയ ശൈലിയിൽ 22 തരം വിഭവങ്ങൾ നാടൻ വാഴയിലയിൽ ഒരുക്കിയുള്ള ഓണസദ്യയായിരുന്നു ആഘോഷത്തിന്റെ മുഖ്യ ആകർഷണം. ഓണസദ്യക്ക് ശേഷം അസോസിയേഷന്റെ വാർഷിക പൊതുയോഗം ചേർന്നു.  2017-19 വർഷത്തേക്കുള്ള ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.

സെക്രട്ടറി അലക്സ് വർഗീസ് എംഎംസിഎ പ്രസിഡന്റ് ജോബി മാത്യു, മുൻ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, ഉതുപ്പ്.കെ.കെ, മനോജ് സെബാസ്റ്റ്യൻ, സിബി മാത്യു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.