Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എംവൺ വാഹന അപകടത്തിൽ മരിച്ച ബെന്നിയ്ക്ക് നാട്ടിൽ അന്ത്യാഞ്ജലി

ഷൈമോൻ തോട്ടുങ്കൽ
benny119

ചേർപ്പുങ്കൽ ∙ എം വൺ വാഹന അപകടത്തിൽ മരിച്ച നോട്ടിംഗ്ഹാമിലെ ബെന്നി ജോസഫിന്റെ മൃതദേഹം കോട്ടയം ചേർപ്പുങ്കലുള്ള വസതിയിൽ എത്തിച്ചു. രാവിലെ നെടുമ്പാശേരി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം വിലാപ യാത്രയായാണ് വീട്ടിൽ എത്തിച്ചത്. വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വാൻ ജനാവലിയാണ് ബെന്നിച്ചനെ അവസാനമായി ഒരുനോക്ക് കാണാൻ വസതിയിൽ എത്തിയത്.

benny145

ചേർപ്പുങ്കൽ തുരുത്തികുഴിയിലുള്ള കടുകുന്നേൽ വീട്ടിൽപൊതുദർശനത്തിനു വച്ചു. വൈകുന്നേരം ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ സംസ്കരിച്ചു. ഭാര്യ വെളിയന്നൂർ തടത്തിൽ ആൻസി, മക്കളായ ബെൻസൺ, ബെനീറ്റ എന്നിവരും നോട്ടിംഗ്ഹാമിൽ ബെന്നിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന സീറോ മലബാർ ചാപ്ലിൻ ഫാ. ബിജു കുന്നക്കാട്ട്, അഡ്വ. ജോബി പുതുക്കുളങ്ങര, സോയി നങ്ങചിവീട്ടിൽ , ഭാര്യ സിന്ധു എന്നിവരും മൃതദേഹത്തെ അനുഗമിച്ചു നാട്ടിൽ എത്തിയിട്ടുണ്ട്.

കേരള കോൺഗ്രസ് ചെയർമാൻ കെ.എം. ചെയർമാൻ കെ.എം. മാണി, ബെന്നിയുടെ  മൃതശരീരത്തിൽ കേരള കോൺഗ്രസ് പതാക പുതപ്പിച്ചു. പ്രവാസി കേരള കോൺഗ്രസ് (എം) നോട്ടിങ്ഹാം യുണിറ്റ് പ്രസിഡന്റ് കൂടിയായിരുന്ന ബെന്നി, കെ.എം.മാണിയുമായും കേരള കോൺഗ്രസുമായും വളരെ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. ജോസ് കെ മാണി എംപിയും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

benny11

അപകടം ഉണ്ടായതു മുതൽ കുടുംബവുമായി ബന്ധപ്പെടുകയും എല്ലാ സഹായങ്ങളും വാഗ്ദാനവും ചെയ്യുകയും ചെയ്തിരുന്നു ജോസ് കെ മാണി. കഴിഞ്ഞ ഇരുപത്തി അറിനാണ് മലയാളികളെ അകെ നടുക്കിയ എംവൺ വാഹന അപകടത്തിൽ ബെന്നിച്ചനു ജീവൻ നഷ്ടപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.