Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നവജീവൻ അന്തേവാസികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മാർ ജോസഫ് സ്രാമ്പിക്കൽ

 ഷൈമോൻ തോട്ടുങ്കൽ
thumbnail_NAVJEEVAN

ലണ്ടൻ∙ ഗ്രെയിറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ  അൻപതാം പിറന്നാൾ കോട്ടയത്തെ നവജീവൻ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു .മെഡിക്കൽ കോളേജിലെയും, നവജീവൻ അന്തേവാസികളോടും ഒപ്പം പിറന്നാൾ ആഘോഷിച്ച മാർ സ്രാമ്പിക്കൽ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സായാഹ്ന ഭക്ഷണ വിതരണത്തിൽ പങ്കുചേർന്നും രോഗികൾക്ക് മധുരപലഹാരം വിതരണം ചെയ്തുമാണ് പിറന്നാൾ ആഘോഷിച്ചത്.

thumbnail_NAVJEEVAN-1

ദിവസവും അയ്യായിരത്തിലധികം ആളുകൾക്ക് ഭക്ഷണം നൽകുന്ന നവജീവൻ ട്രസ്റ്റിന്‍റെ ഒപ്പം തന്‍റെ പിറന്നാൾ ആഘോഷിക്കുവാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് ബിഷപ് പറഞ്ഞു. ആശുപത്രിയിലെ ഭക്ഷണ വിതരണത്തിനു ശേഷം നവജീവനിലെത്തിയ മാർ സ്രാമ്പിക്കലിനെ നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് സ്വീകരിച്ചു. തുടർന്നു നടന്ന അനുമോദന യോഗത്തിൽ പി.യു. തോമസ്, മാത്യു കൊല്ലമലക്കരോട്ട്, രാജി മാത്യു എന്നിവർ പ്രസംഗിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.