Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കീടനാശിനി: ഹോളണ്ടിൽ നിന്നിറക്കുമതി ചെയ്ത മുട്ടകളും മുട്ട ഉൽപന്നങ്ങളും പിൻ‌വലിക്കുന്നു

ഷൈമോൻ തോട്ടുങ്കൽ
egg

ലണ്ടൻ∙ ഹോളണ്ടില്‍ നിന്നും ബെല്‍ജിയത്തില്‍ നിന്നും ഇറക്കുമതി ചെയ്ത ഏഴു ലക്ഷത്തോളം മുട്ടകളില്‍ കീടനാശിനി അടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുട്ട ഉപയോഗിക്കരുതെന്ന് ഫൂഡ് സ്റ്റാന്റേർഡ്സ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.മുട്ടകളിൽ  മായം കലർന്നിട്ടുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പ്രമുഖ സൂപ്പർ മാർക്കറ്റ് കമ്പനികളായ മോറിസൺ , അസ്ദ ,വൈട്രോസ് ,സെയിൻസ്ബറി ,എന്നെ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ഏഴു ലക്ഷത്തോളം മുട്ടകൾ ആണ് വിൽപ്പന നടത്താതെ തിരിച്ചു വിളിച്ചത് ,ഫിപ്രോനിൽ  എന്ന കീടനാശിനി ആണ് മുട്ടയിൽ അടിച്ചിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

ഇതു മനുഷ്യ ശരീരത്തിൽ എത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണം ആയിത്തീരും എന്നാണ് കണ്ടെത്തൽ. 20000ൽ അധികം മുട്ടകൾ വിപണിയിൽ ഉണ്ട് എന്നാണ് കണ്ടെത്തിയിരുന്നത് ,എന്നാൽ അതിലേറെ മടങ്ങു മുട്ടകൾ വിപണിയിൽ ഉണ്ട് എന്നാണ് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മൃഗങ്ങളിൽ ഫിപ്രോനിൽ  എന്ന രാസവസ്തു ഉപയോഗിക്കാൻ പാടില്ല എന്നതാണ് ഇപ്പോൾ നിലവിലുള്ള ഈ യു വിലെ നിയമം .മുൻകരുതലായി  സൂപ്പർ മാർക്കറ്റുകളിൽ മുട്ട ഉപയോഗിച്ചുള്ള അനുബന്ധ ഉത്പന്നങ്ങളും പിൻവലിച്ചിട്ടുണ്ട്.

ഫുഡ്  സ്റ്റാൻഡേർഡ് ഏജൻസി യുടെ നിർദേശ പ്രകാരമാണ് നടപടി . എന്നാൽ മറ്റു ബ്രാൻഡുകൾ ഉപയോഗിക്കുന്നതിൽ തടസമില്ല എന്നാണ് അറിയിച്ചിരിക്കുന്നത് .ബ്രിട്ടനിലെ ഫാമുകളിൽ രാസവസ്തു തളിക്കുന്നില്ല എന്നും  മുട്ട പാകം ചെയ്യുന്നതിൽ മാറ്റം വരുത്തേണ്ടതില്ല എന്നും ഏജൻസി വ്യക്തമാക്കി. ചെറിയ പുഴുക്കളെ കൊല്ലാൻ  ആണ് ഫാമുകളിൽ രാസവസ്തു തെളിച്ചത് എന്നാണ് കരുതപ്പെടുന്നത് .ഇതുമായി ബന്ധപെട്ടു രണ്ടു പേരെ ഹോളണ്ടിൽ രണ്ടുപേരെ അറസ്റ് ചെയ്തിട്ടുണ്ടെന്നാണ് എയോറോപ്യന് മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.