Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലണ്ടൻ റീജിയൻ കൺവൻഷനുള്ള വേദിയും ഫ്ലയറും തയാർ

abhishekagni

ലണ്ടൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യുകെയിൽ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രുഷകളിൽ ലണ്ടൻ റീജണൽ കണ്‍വൻഷന്‍റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള 'അല്ലിൻസ് പാർക്ക്' ഓഡിറ്റോറിയങ്ങൾ ഇദം പ്രഥമമായി തിരുവചനങ്ങൾക്ക് കാതോർക്കുവാൻ ഇരിപ്പിടം ഒരുക്കുമ്പോൾ ലണ്ടനിലുള്ള മൂന്നു ചാപ്ലിൻസികളിലെ കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി എത്തുന്ന ആയിരങ്ങൾക്ക് അത് അഭിഷേക വേദിയാകും. പരിശുദ്ധ അമ്മയും,ശിഷ്യന്മാരും ധ്യാനിച്ചു കൊണ്ടിരിക്കെ തീനാക്കളുടെ രൂപത്തിൽ പരിശുദ്ധാൽമ അഭിഷേകം ലഭിച്ച 'സെഹിയോൻ ഊട്ടുശാല'യായി 'അല്ലിൻസ് പാർക്ക്' മാറും.

allianz-hall

അഭിഷേകാഗ്നി കൺവെൻഷനായി മൂന്നു ഓഡിറ്റോറിയങ്ങളിലായി അയ്യായിരത്തോളം പേർക്കുതകുന്ന വിശാലമായ ഇരിപ്പിട സൗകര്യവും, തിരുവചന ശുശ്രുഷയിൽ പങ്കു ചേരുന്നതിനായി നൂതന മൾട്ടിമീഡിയാ  സംവിധാനങ്ങളും അഭിഷേകാഗ്നി വേദിയിൽ ഉണ്ട് .

എണ്ണൂറോളം കാറുകൾക്കും, അമ്പതോളം കോച്ചുകൾക്കും പര്യാപ്തമായ വിസ്തൃത പാർക്കിങ് സൗകര്യങ്ങളുള്ള തിരുവചന വേദിയോടനുബന്ധിച്ച് റഗ്ബി സ്റ്റേഡിയം, അത്‌ലറ്റിക് വേദി, ഭക്ഷണ കേന്ദ്രങ്ങൾ എന്തിനേറെ പത്തോളം വിവിധങ്ങളായ പരിപാടികൾ ഒരുമിച്ചു നടത്തുവാൻ ഉതകുന്ന വിപുലമായ സൗകര്യങ്ങൾ ഉള്ള അല്ലിൻസ് പാർക്ക് ലണ്ടനിലെ പ്രസിദ്ധമായ ഒരു ഫങ്ക്ഷനിങ് വെന്യു ആണ്.

ഗ്രെയ്റ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ 'അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം' എന്ന ആപ്തവാക്യം മുറുകെ പിടിച്ച്  രൂപതയുടെ വളർച്ചക്കു വേണ്ടി യുകെ യിലുടനീളം ദൈവീക ശുശ്രുഷയും, പ്രഘോഷണവുമായി സഞ്ചരിക്കുകയും,സന്ദർശിക്കുകയും ചെയ്യുമ്പോൾ അതിനുള്ള പോഷണം നൽകുന്നതിന്റെ ഭാഗമായിട്ടാണ് അഭിഷേകാഗ്നി ധ്യാനങ്ങൾ ഏവർക്കും സൗകര്യപ്രദമായി സംഘടിപ്പിക്കുന്നത്.

സെഹിയോൻ ധ്യാനകേന്ദ്ര ഡയറക്ടറും,കാലഘട്ടത്തിലെ പരിശുദ്ധാൽമ ശുശ്രുഷകൾക്കു വരദാനം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകരിലൊരാളുമായ സേവ്യർഖാൻ വട്ടായിൽ അച്ചനാണ് യു കെ യിൽ അഭിഷേകാഗ്നി ധ്യാനം നയിക്കുക. 'അഭിഷേകാഗ്നി 2017' കൺവെൻഷനിലേക്ക് ഏവരെയും സ്നേഹ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നതായി ലണ്ടൻ റീജിയണൽ ധ്യാന സംഘാടക സമിതിക്കായി ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു. ലണ്ടൻ കൺവെൻഷന്റെ ഭാഗമായി തയ്യാറാക്കിയ ഫ്ളയറിന്റെ പ്രകാശനവും നടത്തപ്പെടുകയുണ്ടായി.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.