Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാക്രോണിന്റെ പിതാമഹൻ ബ്രിട്ടീഷുകാരൻ

ജോസ് കുമ്പിളുവേലിൽ
macron

ലണ്ടൻ∙ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രപിതാമഹൻ ബ്രിട്ടീഷുകാരനായിരുന്നു എന്നു വെളിപ്പെടുത്തൽ. അറവുകാരനായിരുന്ന അദ്ദേഹം രാജ്യത്തിനായി യുദ്ധത്തിലും പങ്കെടുത്തിരുന്നു.പിന്നീട് ഫ്രഞ്ചുകാരിയെ വിവാഹം കഴിച്ച് ഫ്രാൻസിൽ താമസമാക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ജോർജ് വില്യംസൺ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

സോമിലെ യുദ്ധത്തിൽ പങ്കെടുത്തതിന് വില്യംസണിന് മെഡലും ലഭിച്ചിരുന്നുവത്രെ. 1918ലാണ് ഫ്രാൻസിൽ താമസമാക്കിയത്. 

ഇമ്മാനുവൽ മാക്രോണിന്റെ മുത്തശ്ശിയായ ജാക്വലിൻ ഉൾപ്പെടെ മൂന്നു മക്കളായിരുന്നു വില്യംസണിന്. എന്നാൽ, പിൽക്കാലത്ത് അദ്ദേഹം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് ബ്രിട്ടനിലേക്കു മടങ്ങുകയും ചെയ്തിരുന്നു. മാക്രോണിന്റെ മുത്തശ്ശി ജനിച്ച് ആറു വർഷം കഴിഞ്ഞ് ഭാര്യ സുസേനിൽനിന്ന് വില്യംസൺ വിവാഹമോചനം നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.