Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുകെയിലെ പ്രഥമ വള്ളംകളി മത്സരം: 650 ഏക്കര്‍ പാര്‍ക്കില്‍

boat

ലണ്ടൻ∙ യുകെയിലെ മലയാളികള്‍ ആകാംഷപൂര്‍വം കാത്തിരിക്കുന്ന പ്രഥമവള്ളംകളി മത്സരത്തിനോടൊപ്പം കാണികളായി എത്തുന്നവര്‍ക്ക് ഒരു ദിവസം മുഴുവനായും കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക സൗകര്യങ്ങള്‍ സംഘാടകര്‍ ഉറപ്പാക്കി. കഴിഞ്ഞിട്ടുണ്ട്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനെത്തുന്ന ടീമുകള്‍ക്കും അതോടൊപ്പം ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സരം കാണുന്നതിനുമായി എത്തിച്ചേരുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലുള്ള സജ്ജീകരണങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. 

യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള 22 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം എന്‍ജോയ് ചെയ്യുവാന്‍ കഴിയുന്ന തരത്തിലുള്ള വിവിധ സൗകര്യങ്ങള്‍ ജൂലൈ 29 ശനിയാഴ്ച്ച നടത്തപ്പെടുന്ന വള്ളംകളി മത്സരത്തോടനുബന്ധിച്ച് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടറില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മാമ്മന്‍ ഫിലിപ്പ്, ചീഫ് ഓര്‍ഗനൈസര്‍ റോജിമോന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. 

650 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍ക്കാണ് റഗ്ബിയിലെ ഡ്രേക്കോട്ട് വാട്ടര്‍. വള്ളംകളി മത്സരം അരങ്ങേറുന്നത് ഈ പാര്‍ക്കില വളരെ വിശാലമായ തടാകത്തിനുള്ളിലാണ്. 5 മൈല്‍ ദൈര്‍ഘ്യമുള്ള റോഡ് ഈ തടാകത്തിന് ചുറ്റിലുമുണ്ട്. യു.കെയിലെ ബോട്ട് റേസ് നടത്തുന്നതിന് സൗകര്യമുള്ള തടാകങ്ങളും ചെറു നദികളും വച്ച് നോക്കിയാല്‍ ഡ്രേക്കോട്ട് വാട്ടറിനൊപ്പം കിടപിടിയ്ക്കത്തക്ക സൗകര്യങ്ങള്‍ ലഭ്യമായിട്ടുള്ള മറ്റ് സ്ഥലങ്ങള്‍ ഇല്ലെന്ന് തന്നെ പറയാവുന്നതാണ്. 

മത്സരം നടക്കുന്നതിനു നേരേ എതിര്‍ ദിശയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആയിരിക്കും ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണിയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും. 

ഡ്രേക്കോട്ട് സെയിലിങ് ക്ലബുമായി സഹകരിച്ചാണ് മിതമായ നിരക്കില്‍ ബോട്ടിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം പാര്‍ക്കിലുണ്ട്. കുട്ടികള്‍ക്കായുള്ള സാധാരണ പാര്‍ക്കുകളില്‍ ലഭ്യമായിട്ടുള്ളതിലധികം ഇനങ്ങള്‍ ഇവിടെയുണ്ട്. മിതമായ നിരക്കില്‍ കേരളീയ ഭക്ഷണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കൗണ്ടറുകള്‍ അന്നേ ദിവസം പാര്‍ക്കില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കൂടാതെ ‍മത്സരം നടക്കുന്ന തടാകത്തിന് ചുറ്റിലുമുള്ള അഞ്ച് മൈല്‍ ദൈര്‍ഘ്യമുള്ള റോഡില്‍ സൈക്ലിങ് അനുവദനീയമാണ്. എന്നാല്‍ താത്പര്യമുള്ളവര്‍ സൈക്കിളുകള്‍ സ്വന്തം നിലയ്ക്ക് കൊണ്ടുവരേണ്ടതാണ്. 

പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്‍മാന്‍): 07885467034, സ്പോണ്‍സര്‍ഷിപ്പ് വിവരങ്ങള്‍ക്ക്; റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.