Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രോംലി പാരിഷംഗങ്ങളുടെ റോം-അസീസി തീർത്ഥാടനം അനുഗ്രഹദായകമായി

group

ബ്രോംലി∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ കുർബ്ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലി സെന്ററിലെ പാരിഷംഗങ്ങൾ സംഘടിപ്പിച്ച റോം-അസ്സീസ്സി തീർത്ഥാടനം തങ്ങളുടെ വിശ്വാസത്തിലും, ആത്മീയതയിലും ഊർജ്ജവും പോഷണവും പകരുന്നവയും അനുഗ്രഹദായകവുമായി. റോം, കൊളോസ്സിയം, കാറ്റകൊംബ്, സ്കാല സാന്റ, അസ്സീസ്സി തുടങ്ങിയ പ്രമുഖ തീർത്ഥാടക കേന്ദ്രങ്ങൾ സന്ദർശിച്ച ബ്രോംലി കുടുംബാംഗങ്ങൾക്ക് ഓരോരോ തീർത്ഥാടക കേന്ദ്രങ്ങളിലും ദിവ്യബലികളിലും പ്രാർത്ഥനകളിലും പങ്കു ചേരുവാനുള്ള അവസരങ്ങളും ലഭിച്ചിരുന്നു.

 ഫ്രാൻസീസ് മാർപാപ്പയെ നേരിൽകാണുന്നതിനും സെയിന്റ് പീറ്റേഴ്സ് ബസിലിക്കായിൽ മലയാളത്തിൽ വിശുദ്ധ ബലി അർപ്പിക്കുവാനും സാധിക്കുകയുണ്ടായി. സെന്റ് പോൾസ് ബസിലിക്കയിൽ വിശുദ്ധ ബലിയിൽ പങ്കുചേരുവാനും തീർത്ഥാടകർക്ക് അനുഗ്രഹീത അവസരം ലഭിച്ചു.

group1

വി.ഫ്രാൻസീസ് അസ്സീസ്സി ജനിച്ചുവളർന്ന അസ്സീസ്സി സന്ദർശിക്കുകയും അതുപോലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുമായി ബന്ധപ്പെട്ട മറ്റു പള്ളികൾ സന്ദർശിക്കുവാനും പ്രാർത്ഥനകൾ നടത്തുവാനും സാധിച്ചത് ബ്രോംലിക്കാർക്ക്  അനുഗ്രഹദായകമായി. അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഇടയ സന്ദർശനത്തിനു ശേഷം കുർബ്ബാന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കു പുതിയ ചൈതന്യവും ദിശാബോധവും കൈവന്നിരിക്കവെയാണ്  പാരീഷംഗങ്ങൾ മുന്നിട്ടിറങ്ങി ഈ തീർത്ഥാടനം ഒരുക്കിയത്.

ബ്രോംലി സീറോ മലബാർ കുർബ്ബാന കേന്ദ്രത്തിന്റെ ചാപ്ലൈനും,സെന്റ് ജോസഫ്സ് ദേവാലയത്തിലെ പാരീഷ് അസിസ്റ്റന്റ് പ്രീസ്റ്റും കപ്പുച്ചിൻ സന്യാസ സഭാംഗവുമായ ഫാ.സാജു പിണക്കാട്ട് കപ്പുച്ചിൻ ആണ് ഈ തീർത്ഥാടനത്തിനു   നേതൃത്വം നൽകുകയും, തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രാർത്ഥനകളിലൂടെയും, തിരുക്കർമ്മങ്ങളിലൂടെയും ദൈവീക അനുഭവം പകരുന്നതിൽ അനുഗ്രഹീതമായ അജപാലന ശുശ്രുഷകൾ  നിർവ്വഹിച്ചതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.