Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബ്രിട്ടനിൽ ഷാഡോ ഹോം സെക്രട്ടറിയായി ഡയാൻ അബോട്ടിന് വീണ്ടും നിയമനം

ടോമി വട്ടവനാൽ
diane-abbott

ലണ്ടൻ∙ അനാരോഗ്യംമൂലം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ഷാഡോ ഹോംസെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയ ഡയാൻ അബോർട്ടിനെ വീണ്ടും ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ അതേസ്ഥാനത്ത് നിയമിച്ചു. തിരഞ്ഞെടുപ്പിനു നാലുദിവസം ബാക്കിനിൽക്കെയാണ് പാർട്ടിയിലെ രണ്ടാംസ്ഥാനക്കാരിയായിരുന്ന ഡയാൻ അബോട്ടിനെ മാറ്റി ലിൻ ബ്രൗണിനെ ആ സ്ഥാനത്ത് നിയമിച്ചത്. കടുത്ത ഡയബറ്റീസ് മൂലം പ്രചാരണരംഗത്ത് സജീവമാകാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്. ആഫ്രിക്കൻ വംശജയായ ഡയാനെ ഒഴിവാക്കിയത് വൻ വാർത്തയായെങ്കിലും അനാരോഗ്യം മൂലമാണെന്നതിനാൽ വലിയ വിവാദമായില്ല. ഇപ്പോൾ അവർ ആരോഗ്യം വീണ്ടെടുത്ത സാഹചര്യത്തിലാണ് പുനർനിയമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.