Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

തിരഞ്ഞെടുപ്പ് പ്രവചനം പിഴച്ചു; പ്രായശ്ചിത്തമായി സ്വന്തം പുസ്തകം തിന്ന് രാഷ്ട്രീയ നിരീക്ഷകന്‍

goodwin

ലണ്ടന്‍∙ നമ്മുടെ നാട്ടിലെ രാഷ്ട്രീയനിരീക്ഷകര്‍ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ എത്ര പുസ്തകങ്ങള്‍ തിന്നേണ്ടിവന്നേനെ. ബ്രിട്ടനില്‍ തിരഞ്ഞെടുപ്പ് പ്രവചനം പിഴച്ചതിനു പ്രായശ്ചിത്തമായി സ്വന്തം പുസ്തകം തിന്ന് രാഷ്ട്രീയ നിരീക്ഷകന്‍. പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്കുണ്ടായ നേട്ടം തിരച്ചടിയായത് രാഷ്ട്രീയ നിരീക്ഷകനും കെന്റ് സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ് അധ്യാപകനുമായ മാത്യു ഗുഡ്‌വിന്. 

തിരഞ്ഞെടുപ്പില്‍ ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടിക്ക് 38 ശതമാനത്തിലധികം വോട്ട് ലഭിക്കില്ലെന്ന് മാത്യു ഗുഡ്‌വിന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി നേടിയത് 40 ശതമാനം വോട്ടാണ്. 38 ശതമാനത്തിലധികം വോട്ട് നേടിയാല്‍ സ്വന്തം പുസ്തകം കഴിക്കാന്‍ താന്‍ തയാറാണെന്ന് ജെറമി ട്വീറ്റ് ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ലേബര്‍ പാര്‍ട്ടി തുടച്ച് നീക്കപ്പെടുമെന്നായിരുന്നു ഗുഡ്‌വിന്റെ പ്രവചനം. ലേബര്‍ വിജയിച്ചതിനെ തുടര്‍ന്നു താന്‍ വാക്കു പാലിക്കുമെന്നും ഗുഡ്‌വിന്‍ ട്വീറ്റ് ചെയ്തിരുന്നു. വൈകിട്ട് 4.30-ന് സ്‌കൈ ന്യൂസില്‍ പരിപാടിക്കിടെ പുസ്തകം തിന്നുമെന്നും വ്യക്തമാക്കി. 

ബ്രെക്‌സിറ്റ്: വൈ ബ്രിട്ടന്‍ വോട്ടഡ് ടൂ ലീവ് യൂറോപ്യന്‍ യൂണിയന്‍ എന്ന പുസ്തകത്തിന്റെ പേജാണ് ഗുഡ്‌വിന്‍ കഴിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനെ പിന്നാലെ സ്‌കൈ ന്യൂസില്‍ ലൈവായിട്ടായിരുന്നു ഗുഡ്‌വിന്റെ പ്രകടനം. പുസതകത്തിന്റെ പേജ് കീറി ഗുഡ്‌വിന്‍ ചവച്ചു തിന്നുകയായിരുന്നു. തന്റെ പ്രവചനത്തേക്കാള്‍ രണ്ടു ശതമാനം അധികവോട്ട് കോര്‍ബിന്‍ നേടിയത് അദ്ഭുതപ്പെടുത്തിയെന്ന് ഗുഡ്‌വിന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.