Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളം ഗ്രന്ഥശാലയുടെ ഉദ്‌ഘാടനം നിർവഹിച്ചു

wmc_library2

ഡബ്ലിൻ∙ വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രവിൻസിന്റെ മലയാളം ഗ്രന്ഥശാലയുടെ  ഉദ്‌ഘാടനം ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.

wmc_library7

ഐറിഷ് എഴുത്തുകാരനും ചിത്രകാരനുമായ ക്രിസ്റ്റി ബ്രൗണിന്റെ 'My Left Foot'  - ന്റെ മലയാള പരിഭാഷയായ 'എന്റെ ഇടംകാലിനെ കഥ'', ദീപാ നിശാന്തിന്റെ 'നനഞ്ഞു തീർത്ത മഴകൾ' എന്നീ പുസ്തകങ്ങൾ മുതുകാടിൽ നിന്നും ആദ്യ വായനക്കാരിയായി സ്വീകരിച്ചത് സിബിൽ റോസാണ്.

wmc_library6

മലയാള മനോരമ തിരുവനന്തപുരം ബ്യുറോ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനാണ് ഗ്രന്ഥശാലയുടെ വെബ് സൈറ്റ്  ഉദ്‌ഘാടനം ചെയ്തത്.

wmc_library8

ഡബ്ല്യൂഎംസി ചെയർമാൻ ജോൺ ചാക്കോ സ്വാഗതവും സെക്രട്ടറി ബാബു ജോസഫ് നന്ദിയും അറിയിച്ചു. ഗോപിനാഥ് മുതുകാട്, മഹേഷ് ഗുപ്തൻ, സിബിൽ റോസ്,  രാജൻ ദേവസ്യ, ശ്രീകുമാർ നാരായണൻ , ലിങ്ക്വിൻസ്റ്റാർ മാത്യു തുടങ്ങിയവർ ചടങ്ങിൽ ആശംസാപ്രസംഗങ്ങൾ നടത്തി..

wmc_library9

അയർലൻഡിലെ വിവിധ സാമൂഹ്യപ്രവർത്തകർ, പുസ്തകപ്രേമികൾ, ഡബ്ള്യുഎംസി എസ്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അയർലൻഡിലെ മലയാളികൾക്ക് തികച്ചും സൗജന്യമായി ഗ്രന്ഥശാലയുടെ സേവനം ഉപയോഗപ്പെടുത്തി വായനയുടെ വസന്തത്തിൽ പങ്കാളികളാകാം. ഗ്രന്ഥശാലയുടെ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്‌ത്‌ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.