Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യുകെ കെസിഎ കൺവൻഷൻ സ്വാഗതഗാന ഫലപ്രഖ്യാപനം അടുത്തയാഴ്ച

ukkca-logo

കെറ്ററിങ് ∙ പതിനാറാമത് യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ അതിമനോഹരമായ സ്വാഗതഗാനം എഴുതിയത് എന്നറിയുവാൻ ഇനി ഒരാഴ്ചക്കാലം  മാത്രം. യുകെ കെസിഎ യുകെയിലെ ക്നാനായ സമുദായാംഗങ്ങളിൽ നിന്നും സ്വാഗതഗാന കൃതികൾ ക്ഷണിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭ്യമായത്. ലഭ്യമായ കൃതികൾ മൂന്നംഗ ജഡ്ജിങ് പാനലിനായി കൈമാറി. മലയാള ഭാഷ പണ്ഡിതൻ, സമുദായത്തിലെ വൈദികൻ, സംഗീത സംവിധായകൻ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധി നിർണ്ണയം നടത്തുക.

യുകെ കെസിഎ കൺവെൻഷനിലെ ഏറ്റവും ആകർഷകമാണ് സ്വാഗതഗാനവും സ്വാഗത നൃത്തവും. ജൂലൈ എട്ടിന് ചെൽട്ടൺഹാമിലെ ജോക്കി ക്ലബിലാണ് യുകെ കെസിഎ കൺവൻഷൻ നടക്കുന്നത്.

യുകെ കെസിഎ പ്രസിഡന്റ് ബിജു മടക്കാക്കുഴി ചെയർമാനായിട്ടുള്ള കൺവൻഷൻ കമ്മിറ്റിയിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിൽകോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലിൽ, റോയി അഗസ്റ്റിൻ എന്നിവർ പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.