Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യുകെ– റീജിയൻ ഏകദിന വാർഷിക സമ്മേളനം ശനിയാഴ്ച

orthdox-conefrence

ലണ്ടൻ ∙ ആരാധന– പഠനം– സേവനം എന്നീ മുദ്രാവാക്യവുമായ് മലങ്കര (ഇന്ത്യൻ ഓർത്തഡോക്സ് സഭയിൽ  പ്രവർത്തിച്ച് വരുന്ന, ഓർത്തഡോക്സ് ക്രൈസ്തവ യുവജന  പ്രസ്ഥാനം യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന ത്തിന്റെ യുകെ റീജിയൻ ഏകദിന വാർഷിക സമ്മേളനം. 22  ശനിയാഴ്‍ച രാവിലെ 9 മുതൽ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

രാവിലെ 9 മണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിക്കുന്ന യുവജന സമ്മേളനം ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന ഭദ്രാസന ഉപാധ്യക്ഷൻ റവ. ഫാ. ഡോ. നൈനാൻ വി. ജോർജ് ഉദ്ഘാടനം ചെയ്യുന്നതും തുടർന്ന്  CROSSING BARRIERS എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഫാ. ജേക്കബ് അനീഷ് വർഗീസ്, ഏലിസബേത്ത് ജോയി എന്നിവർ ക്ലാസെടുക്കുന്നതും തുടർന്നുള്ള ചർച്ചകൾക്ക് ഭദ്രാസന ജനറൽ സെക്രട്ടറി  കാരൾ തോമസ്, ഭദ്രാസന കോ. ഓർഡിനേറ്റർ റോയ്സ് രാജു എന്നിവർ നേതൃത്വം  നൽകുന്നതായിരിക്കുമെന്നും യുവജന പ്രസ്ഥാനം ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് യൂണിറ്റ്  ജനറൽ സെക്രട്ടറി നീതു വർഗീസ്, ജോ. സെക്രട്ടറി കെവിൻ കോശി എന്നിവർ അറിയിച്ചു.

സമ്മേളന നഗറിന്റെ മേൽവിലാസം :
St. Gregorious Indian Orthadox Church
Cranfield Road
Brockley, London, Se4 1UF
02086919456

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.