Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റർ ആഘോഷവും സ്റ്റംസെൽ കാംപെയിനും നാളെ

kerala-manchester

മാഞ്ചസ്റ്റർ∙ കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റർ ആഘോഷപരിപാടികളും ജെയിംസ് ജോസിനായുള്ള സ്റ്റംസെൽ ക്യാംപും നാളെ (ശനി) നടക്കും. സെയിൽമൂർ കമ്യൂണിറ്റി സെന്ററിൽ ശനിയാഴ്ച ഉച്ചക്ക് 2 .30 ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. റവ.ഡോ ലോനപ്പൻ അറങ്ങാശേരി ദിവ്യബലിയിൽ കാർമ്മികനാകും. തുടർന്ന് അസോസിയേഷൻ പ്രസിഡന്റ് ജെയ്സൺ ജോബ്, റവ.ഡോ ലോനപ്പൻ അറങ്ങാശേരി എന്നിവർ ഈസ്റ്റർ ആശംസകൾ നേർന്നു സംസാരിക്കും. അതിനു ശേഷം കലാപരിപാടികളും ഗാനമേളയും ഉണ്ടായിരിക്കും.

ഇതേസമയം ബ്ലഡ് ക്യാൻസർ ബാധിച്ച ജയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തിൽ സ്റ്റംസെൽ ക്യാംപെയിനും നടക്കും. നിങ്ങൾ മാഞ്ചസ്റ്ററിലോ പരിസര പ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ വൈകിട്ട് 5 മുതൽ രാത്രി 9 വരെയുള്ള സമയങ്ങളിൽ എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന സ്വാബ്‌ ശേഖരണത്തിൽ പങ്കാളികൾ ആകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

ഓൾഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയിൽ സംഗീതവിരുന്ന് ഒരുക്കുക. വിവിധപരിപാടികളെ തുടർന്ന് സ്‌നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും. സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും. ഈസ്റ്റർ ആഘോഷപരിപാടിയിലും ജയിംസ് ജോസിനായുള്ള സ്റ്റംസെൽ കാംപെയിനും പങ്കെടുക്കുവാൻ ഏവരെയും അസോസിയേഷൻ എസ്‌സിക്യൂട്ടിവ്‌ കമ്മിറ്റി സ്വാഗതം ചെയ്തു.

വേദിയുടെ വിലാസം
Sale moor community hall
Norris road
Sale
M33 2TN.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.