Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ലെസ്റ്റർ നാളെ നടവിളികളാൽ മുഖരിതമാകും റീജിയൺ കരുത്ത് കാണിക്കാൻ മിഡ് ലാൻഡ്സ് ക്നാനായക്കാർ

ലെസ്റ്റർ ∙ നാളെ ലെസ്റ്ററിൽ ക്നാനായ വികാരാവേശം അലതല്ലും. യുകെ കെസിഎയുടെ ബ്രഹ്ത്തായ യൂണിറ്റുകൾ അടങ്ങുന്ന മിഡ് ലാൻഡ്സ് റീജിയൺ പ്രവർത്തനോദ്ഘാടനവും ലെസ്റ്റർ ദശാബ്ദിയും ആഘോഷമാക്കാനുറച്ച് മിഡ് ലാൻഡ്സ് ക്നാനായക്കാർ. ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പ്രൗഢഗംഭീരമായ വേദിയിൽ മിഡ് ലാൻഡ്സ് ക്നാനായക്കാർ തങ്ങളുടെ  കരുത്ത് പ്രകടമാക്കും.

നാളെ രാവിലെ പത്തരയ്ക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തിൽ ഫാ. ജസ്റ്റിൻ കാശയ്ക്കാടിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെ മി‍ഡ്‍ലാൻഡ്സ് റീജിയൺ പ്രവർത്തനോദ്ഘാടനത്തിനും ലെസ്റ്റർ ദശാബ്ദിക്കും തുടക്കമാകും. തുടർന്ന് ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റും  മിഡ് ലാൻഡ് റീജിയൺ കൺവെൻഷൻ ചെയർമാനുമായ സിബു ജോസിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും.

മിഡ് ലാൻഡ്സ് റീജിയൺ യൂണിറ്റുകളായ നോട്ടിങ്ങ്ഹാം, ഡെർബി, ബർമിങ്ങ് ഹാം, കവൻട്രി, ലെസ്റ്റർ, കെറ്ററിങ്ങ്, വൂസ്റ്റർ, ഓക്സ്ഫോർഡ് എന്നീ യൂണിറ്റുകളുടെ മികവാർന്ന കലാപരിപാടികളും യൂണിറ്റുകൾ തമ്മിലുള്ള വാശിയേറിയ നടവിളി മത്സരവും നടക്കും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.