Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ അയർലൻഡിൽ ട്രെയിനിൽ വംശീയാധിക്ഷേപം

ireland-racism അയർലൻഡിൽ ട്രെയിൻയാത്രയ്ക്കിടെ വംശീയ അവഹേളനം നടത്തുന്ന സ്ത്രീയുടെ വിഡിയോ ദൃശ്യം

ലണ്ടൻ ∙ വംശീയ അവഹേളനം അയർലൻഡിലും. ‘ഇന്ത്യയിലേക്കു തിരിച്ചുപോകൂ’ എന്ന് ഏതാനും സഹയാത്രികരോടു ട്രെയിൻയാത്രയ്ക്കിടെ ഒരു സ്ത്രീ ആക്രോശിക്കുന്നതും വംശീയാധിക്ഷേപം നടത്തുന്നതുമായ വിഡിയോ സമൂഹമാധ്യമത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

ലൈംറിക് കോർബർട് സ്റ്റേഷനിൽനിന്നു ലൈംറിക് ജംക്‌ഷനിലേക്കുള്ള യാത്രയ്ക്കിടെ കഴി​ഞ്ഞ ഞായറാഴ്ചയാണു സംഭവമെന്ന് ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീയുടെ വംശീയ അധിക്ഷേപം പത്തുമിനിറ്റോളം നീണ്ടു. തടയാൻ ചെന്നവരോടും അവർ കയർത്തു. 16 മിനിറ്റിനുശേഷം അധിക്ഷേപത്തിന് ഇരയായ യാത്രക്കാർ ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയി.

സംഭവത്തിന്റെ ഒന്നിലധികം വിഡിയോകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വിഡിയോ ഞെട്ടിക്കുന്നതാണെന്നും ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്നും ഐറിഷ് റെയിൽ അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.