Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

അറുപത്തിനാലുകാരി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

ജോസ് കുമ്പിളുവേലിൽ
twin-64

മാഡ്രിഡ്∙ സ്പെയിലെ ബുർഗോസിൽ 64 വയസുള്ള സ്പാനിഷ് വനിത ആരോഗ്യമുള്ള ഇരട്ട കുട്ടികൾക്ക് ജന്മം നൽകി.വടക്കൻ സ്പെയിനിലെ ബുർഗോസിലെ റിക്കോലേറ്റാസ് ആശുപത്രിയിലാണ് ഒരാൺകുട്ടിയും ഒരു പെൺകുട്ടിയുമായി ഇരട്ട പ്രസവം നടന്നത്. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.

ആൺകുട്ടിക്ക് 5.3 പൗണ്ടും,പെൺകുട്ടിക്ക് 4.8 പൗണ്ടും തൂക്കമുണ്ട്.അമ്മയും കുട്ടികളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.അമേരിക്കൻ വിദഗ്ധ ഡോക്ടർമാരുടെ ഫെർട്ടിലിറ്റി ചികിൽസയിലൂടെയാണ് ഇവർ കുട്ടികൾക്ക് ജന്മം നൽകിയത്.

ഫെർട്ടിലിറ്റി ചികിൽസയിലൂടെ 2016 ഏപ്രിലിൽ ഹരിയാനയിൽ എഴുപതുകാരി ഒരാൺകുട്ടിയ്ക്ക് ജന്മം നൽകിയ വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.