Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർട്ടിൻ ഷുൾസിന് പോപ്പ് സ്റ്റാർ പരിവേഷം

കൈപ്പുഴ ജോൺ മാത്യു
matinshules1

ബർലിൻ ∙ജർമൻ പൊതുതിരഞ്ഞെടുപ്പിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചാൻസലർ സ്ഥാനാർത്ഥി മാർട്ടിൻ ഷുൾസിന് പോപ്പ് സ്റ്റാർ പരിവേഷം. മാർട്ടിൻ ഷുൾസ് തരംഗം(മാർട്ടിൻ മാനിയ) ജർമനിയിലുടനീളം ഒരു ശീതക്കാറ്റുപോലെ ആഞ്ഞടിക്കുകയാണ്. ഷുൾസിന്റെ പ്രചാരണ വേദികളിൽ വൻ ജനസാന്നിധ്യമാണ് അനുഭവപ്പെടുന്നത്.

martinshules2

പരിസ്ഥിതി പാർട്ടിയായ ഗ്രീൻ പാർട്ടി ഷുൾസിന്റെ ചിത്രങ്ങളുമായിട്ടാണ് ഇപ്പോൾ പ്രചരണം ആരംഭിച്ചിരിക്കുന്നത്.ഗ്രീൻപാർട്ടിയുടെ അഞ്ചിന പരിപാടികൾ അണിയറയിൽ ഷുൾസ് അംഗീകരിച്ചതായും റിപ്പോർട്ടുണ്ട്.

വളർത്ത് പൂച്ചകൾക്ക് നികുതി, വൃദ്ധ സദനങ്ങളിൽ ലൈംഗിക തൊഴിലാളികളുടെ നിയമനം, ആഴ്ചയിൽ ഒരു ദിവസം സസ്യാ ആഹാരദിനം (വെജിറ്റേറിയൻ ഡേ) എന്നിങ്ങനെ പോകുന്ന ഗ്രീൻ പാർട്ടിയുടെ ആവശ്യങ്ങൾ.ചാൻസലർ മെർക്കലിനെക്കാൾ ബഹുദൂരത്തിലാണ് അഭിപ്രായ സർവ്വേയിൽ ഷുൾസിന്റെ മുന്നേറ്റം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.