Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ സ്കൂൾ തലം മുതൽ മദ്യസേവ

കൈപ്പുഴ ജോൺ മാത്യു
liq-germny1

ബർലിൻ ∙ ജർമനിയിൽ യുവജനങ്ങൾ മദ്യത്തിന് അടിമകളായി മാറുകയാണെന്ന് ഒരു പുതിയ പഠന റിപ്പോർട്ട്. സ്കൂൾ തലം മുതൽ കുട്ടികൾ മദ്യ സേവ ആരംഭിക്കും. ഇതിനു പ്രായപരിധിയില്ല. ആണും പെണ്ണും വ്യത്യാസമില്ല. 12 വയസ്സ് മുതൽ മദ്യം അകത്താക്കുന്നവരെ കണ്ടെത്തിയതായും പഠന റിപ്പോർട്ടിൽ പറയുന്നു.

2,w=324,q=low,c=0

വാരാന്ത്യപാർട്ടികളും ബർത്ത് ഡേ പാർട്ടികളിലേയും മുഖ്യാതിഥി മദ്യം തന്നെ. ബിയർ, വൈൻ, വിസ്ക്കി, ബ്രാൻഡി മറ്റ് ലഹരിപദാർത്ഥങ്ങൾ യുവജനങ്ങളെ വഴിതെറ്റിക്കുന്നുണ്ട്. മദ്യ കേസിൽ ഒട്ടനവധി യുവജനങ്ങൾ കുടുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

സ്വന്തം വീടുകളിൽ മാതാപിതാക്കന്മാർ കുട്ടികളുടെ മുമ്പിൽ മദ്യം അകത്താക്കുന്നതാണ് മൂല കാരണമെന്നു പഠന റിപ്പോർട്ടിൽ എടുത്ത് പറയുന്നുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.