Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഇന്റർസിറ്റി ട്രെയിൻ പാളം തെറ്റി ഫ്ലാറ്റ് ഫോമിൽ ഇടിച്ച് കയറി

കൈപ്പുഴ ജോൺ മാത്യു
train-acc1

ബർലിൻ ∙ അതിവേഗതയിൽ ഓടിവന്ന ഇന്റർസിറ്റി ട്രെയിൻ പാളം തെറ്റി ഫ്ലാറ്റ് ഫോമിൽ ഇടിച്ചുകയറി നിന്നു. കഴിഞ്ഞ രാത്രി 1.40 നാണ് അപകടം. ഫ്രാങ്ക്ഫുർട്ടിനടുത്തുള്ള ഗ്രീസ്ഹൈം റയിൽവേ സ്റ്റേഷനിലാണ് സംഭവം.‌ ട്രെയിന്റെ മുൻഭാഗം തകർന്നു. ട്രെയിൻ നിയന്ത്രിച്ചിരുന്ന ആൾ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടികളുടെ നഷ്ടമുണ്ടായി.

trn-acc2

ട്രെയിനിലെ യാത്രക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ടില്ല.സിഗ്നൽ തെറ്റിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്.
ഇന്റർസിറ്റി സൊണ്ണൻബർഗ് ആണ് അപകടത്തിൽപ്പെട്ടത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.