Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ശൈശവ വിവാഹം നിരോധനം നിയമമാവുന്നു

ജോസ് കുമ്പിളുവേലിൽ
child-m

ബർലിൻ∙ പതിനാറു വയസിൽ താഴെയുള്ളവരുടെ വിവാഹം നിരോധിക്കുകയും അസാധുവാക്കുകയും ചെയ്യുന്ന നിയമം പാസാക്കാൻ ജർമനിയിലെ വിശാല മുന്നണി സർക്കാരിൽ ഉൾപ്പെട്ട വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയായി. ഇതുസംബന്ധിച്ച കാര്യങ്ങൾ ഭരണകക്ഷികൾക്കിടയിൽ നിയമകാര്യമന്ത്രി ഹൈക്കോ മാസ് അവതരിപ്പിച്ചാണു ചാൻസലിന്റെ കൈയ്യടി നേടിയത്.

വിദേശ രാജ്യങ്ങളിൽനിന്ന്, നിർദിഷ്ട പ്രായമെത്തും മുൻപു വിവാഹം കഴിച്ച് ജർമനിയിലെത്തിയവരായാലും അവരുടെ വിവാഹം ജർമൻ നിയമ പ്രകാരം അസാധുവാക്കുന്ന തരത്തിലാണ് നിയമ നിർമാണം. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാൻ, ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തുന്നവരുടെ കൂട്ടത്തിലാണ് രഹസ്യമായി ശൈശവ വിവാഹം നടത്തുന്നത്.

ജർമനിയിലെ നിയമം അനുസരിച്ച് ആണിനും പെണ്ണിനും 18 വയസാണു വിവാഹ പ്രായം. എന്നാൽ, മാതാപിതാക്കളുടെ സമ്മതമുണ്ടെങ്കിൽ 16 വയസിലും വിവാഹം കഴിക്കാം. പക്ഷേ, വരനു പ്രായപൂർത്തിയായിരിക്കണം. ഇതു മുഴുവൻ പൊളിച്ചെഴുതിയാണ് പുതിയ നിയമം അവതരിപ്പിച്ചത്.

പ്രത്യേക സാഹചര്യങ്ങളിൽ ഇക്കാര്യത്തിൽ ഇളവ് അനുവദിക്കാമോ എന്ന കാര്യത്തിൽ ഇനിയും തർക്കം തീർന്നിട്ടില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് പച്ചക്കൊടി കിട്ടിയാലുടൻ ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുമ്പോൾ നിയമം പ്രാബല്യത്തിൽ വരും.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.