Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് കാര്‍ണിവല്‍ ആഘോഷിച്ചു

ജോർജ് ജോൺ
Carbival18-1

ഫ്രാങ്ക്ഫര്‍ട്ട്∙  ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിങ് പള്ളി ഹാളില്‍ വച്ച് കാര്‍ണിവല്‍ ആഘോഷിച്ചു. അൻപത് നോമ്പ് തുടങ്ങുന്നതിന് മുമ്പ് വേഷഭൂഷാദികളോടെ പാട്ടും ഡാന്‍സും വിവിധ തരം ഭക്ഷണങ്ങളുമായി യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും നടത്തുന്ന ആഘോഷമാണ് കാര്‍ണിവല്‍.നോമ്പ് കാലത്ത് ഇവയെല്ലാം അനുവദിനീയമല്ലാത്തതിനാൽ കാര്‍ണിവലിന് ഇവയെല്ലാം ആസ്വദിക്കുന്നു.

സേവ്യര്‍ ഇലഞ്ഞിമറ്റം ഫിഫ്റ്റി പ്ലസ് കുടുബാംഗങ്ങളെ സ്വാഗതം ചെയ്തു.  ചര്‍ച്ചകള്‍, പാട്ടുകള്‍, എന്നിവയോടെ കാര്‍ണിവെല്‍ ആഘോഷം തുടര്‍ന്നു. ആന്‍റെണി തേവര്‍പാടം, ജോണ്‍ മാത്യു, ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍, ഡോ. സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത് എന്നിവര്‍ തമാശുകളുമായി  പരിപാടികളില്‍ സജീവമായി.

Carbival18-3

കേരള തനിമയില്‍ വിഭവ സമ്യദ്ധമായ കപ്പയും, ഇറച്ചിയും, ചോറും, വിവിധതരം കറികളും ഒരുക്കിയിരുന്നു. തുടര്‍ന്ന് 2018 ലെ വാരാന്ത്യ സെമിനാര്‍, മറ്റു പരിപാടികള്‍ എന്നിവയ്ക്ക് രൂപം നല്‍കി. മൈക്കിള്‍ പാലക്കാട്ട്  നന്ദി പറഞ്ഞു. ആന്‍റണി തേവര്‍പാടം മോഡറേറ്ററായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.