Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമൻ വിശാലമുന്നണി: സിഡിയു മന്ത്രിമാരുടെ ലിസ്റ്റ് തിങ്കളാഴ്ച

കൈപ്പുഴ ജോൺ മാത്യു
merkel

ബർലിൻ∙ ചാൻസലർ മെർക്കലിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വരുന്ന വിശാല മുന്നണിയിലെ സഖ്യകക്ഷിയായ സിഡിയുവിന്റെ പുതിയ മന്ത്രിമാരുടെ ലിസ്റ്റ് തിങ്കളാഴ്ച പുറത്ത് വരുമെന്ന് സൂചന. പുതുമുഖങ്ങളും യുവാക്കളും മന്ത്രി സഭയിലുണ്ടാകുമെന്ന് മെർക്കൽ വ്യക്തമാക്കി. പാർട്ടിയിലെ വിമതരെ ഒതുക്കാൻ ഒരു വിമത എംപിക്ക് മന്ത്രിസ്ഥാനം നൽകാനും നീക്കമുണ്ട്. ആറു മന്ത്രിമാരാണ് വല്യേട്ടൻ പാർട്ടിയായ സിഡിയുവിനുള്ളത്.

cdu

തിങ്കളാഴ്ച വരുന്ന ലിസ്റ്റ് ഫെബ്രുവരി 26 ന് പാർട്ടിയുടെ പ്രത്യേക സമ്മേളനം അംഗീകരിക്കണം. ഇതിനിടയിൽ വിശാല മുന്നണിയിലെ സഖ്യകക്ഷിയായ എസ്പിഡിയിൽ  പാർട്ടി നേതൃത്വത്തിനു വേണ്ടിയുള്ള പോര് മുറുകുകയാണ്. ഇടക്കാല നേതാവായി മാർട്ടിൻ ഷുൾസ് അവരോധിച്ച ആൻഡ്രീയ നാഹേൽസ് (ANDREA NAHLES) നേതൃത്വത്തെ ഇതിനകം രണ്ടു പ്രമുഖ വനിത നേതാക്കൾ ചോദ്യം ചെയ്തു കഴിഞ്ഞു. ജർമൻ കുടുംബ ക്ഷേമ മന്ത്രി കത്രീനാ ബാർലിയും (KATRRINA BARLEY), റൈൻലാൻഡ്-പ്ലാസ (RHEIN LAND-PLAZ) മുഖ്യമന്ത്രി‌ മാലു ഡ്രയേറുമാണ് (MALU DREYER) രംഗത്തെത്തിയിരിക്കുന്നത്.





ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.