Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ വളർത്ത് നായയെ വകവരുത്തിയ യുവാവ് പിടിയിൽ

കൈപ്പുഴ ജോൺ മാത്യു
bony-dog

ബർലിൻ ∙ വാടകക്കാരന്റെ ശല്യം മൂത്തു സ്വന്തം വളർത്തു നായയെ മൂന്നാം നിലയിലെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് വകവരുത്തിയ ഇരുപത്തിയേഴുകാരൻ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം.

ബോണി എന്ന വിളിപേരുള്ള ഫ്രാൻസിൽ നിന്നുള്ള ബുൾ ഡോഗാണ് യുവാവിന്റെ ദയാ വധത്തിനിരയായത്. ബോണിയുടെ പ്രായം 10 വയസ്സ്. ബോണി വാടക വീട്ടിൽ സ്ഥിരം  ശല്യമാണെന്നും മറ്റുള്ള വാടകക്കാർക്ക് ബോണി പ്രശ്നക്കാരനാണെന്നുമാണു വീട്ടുടമയുടെ പരാതി. എത്രയും വേഗം ബോണിയുമായി വീടു വിട്ടുകൊള്ളാൻ ആവശ്യപ്പെട്ട് ഈ യുവാവിനു വീട്ടുടമയിൽ നിന്നു നോട്ടീസും ലഭിച്ചു.

ഇതിൽ പ്രകോപിതനായിട്ടാണ് ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ജനാലയിലൂടെ പുറത്തേക്കു വീണ നായ വഴിപോക്കരുടെ ശ്രദ്ധയിൽപ്പെടുകയും ഉടനെ പൊലീസിനെയും രക്ഷാപ്രവർത്തകരെയും വിളിക്കുകയും ആയിരുന്നു.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബോണിയെ ആംബുലൻസ് വാഹനത്തിൽ അടുത്തുള്ള മൃഗാശുപത്രിയിലേക്കു കൊണ്ടു പോകും വഴി മധ്യേ ജീവൻ പോയി.

മിണ്ടാപ്രാണിയെ വകവരുത്തിയതിന്റെ പേരിൽ യുവാവിനെ  ഉടൻ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് റരജിസ്റ്റർ ചെയ്തു ജാമ്യത്തിൽ പിന്നീട് വിട്ടു. കോടതിയിൽ ഇയാൾക്ക് ശിക്ഷ ഉറപ്പാണെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.