Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

രണ്ടു ലക്ഷം ടൺ ഭാരമുള്ള ഭീമാകാരമായ ആകാശപ്പാറകൾ ഭൂമിയിൽ പതിക്കും

ജോർജ് ജോൺ
Rock-can-fall-in-earth

ഫ്രാങ്ക്ഫർട്ട്∙ രണ്ടു ലക്ഷം ടൺ ഭാരമുള്ള ആകാശപ്പാറ 18,000 മൈൽ വേഗതയിൽ ഭൂമിയെ ലക്ഷ്യം വച്ചു നീങ്ങുന്നതായി നാസയുടെ റിപ്പോർട്ട്. സിബി 2018 എന്നു പേരുള്ള ഈ പടുകൂറ്റൻ പാറക്കഷണം ഏതു നിമിഷവും ഭൂമിയിൽ പതിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്.

എന്നാൽ 40 മീറ്റർ നീളത്തിൽ നീലത്തിമിംഗലത്തിനേക്കാളും വലുപ്പത്തിലുള്ള ഈ ഭീമൻ പാറ കഷണം ഭൂമിയിൽ എവിടെയാവും പതിക്കുക എന്നു നിശ്ചയമില്ല. ശൂന്യാകാശത്തു നിന്നും ഭൂമിയിൽ പതിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വസ്ത‌ുവായിരിക്കും ഭൂമിയിൽ പതിക്കുക എന്നും നാസ വ്യക്തമാക്കി.

റഷ്യയിലെ ചെല്യാബിൻസ്കിൽ 2013ൽ പതിച്ച ഉൽക്കയുടെ രണ്ടിരട്ടിയിൽ കൂടുതൽ വലുപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയിൽ പതിക്കാൻ പോകുന്നത്. റഷ്യയിൽ അന്നു പതിച്ച 20 മീറ്റർ വലുപ്പമുള്ള പാറക്കഷണം ആയിരത്തിലധികം പേർക്കു പരുക്കേൽപ്പിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഭൂമിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന 2018 സി ബി ഭൂമിയിൽ നിന്നും 39,000 മൈൽ അകലത്തിൽ മാത്രമാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിക്കും ചന്ദ്രനും ഇടയിൽ ഇപ്പോൾ 39,000 മൈൽ അകലം മാത്രം. അതിനാൽ തന്നെ 18,000 മൈൽ വേഗത്തിൽ പറക്കുന്ന ഇത് ഏതുനിമിഷവും ഭൂമിയിൽ പതിക്കാം. ഭൂമിയിൽ നിന്നും 4,650,000 മൈൽ അകലത്തിലുള്ള വസ്തുക്കളെ നാസ നിയർ എർത്ത് ഒബ്ജക്ട് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.