Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർട്ടിൻ ഷുൾസ് മെർക്കൽ മന്ത്രിസഭയിൽ നിന്ന് സ്വയം പിന്മാറി

കൈപ്പുഴ ജോൺ മാത്യു
martin-schulz

ബർലിൻ ∙കടുത്ത എതിർപ്പുകളെ തുടർന്ന് വിശാല മുന്നണി മന്ത്രിസഭയിൽ ചേരില്ല എന്നു സോഷ്യൽ ഡെമോക്രാറ്റിക് അധ്യക്ഷൻ മാർട്ടിൻ ഷുൾസ്  പ്രഖ്യാപിച്ചു. പിന്മാറ്റ വിവരം ഷുൾസ് തന്നെയാണു മാധ്യമങ്ങളെ അറിയിച്ചത്.

വരാൻ പോകുന്ന വിശാല മുന്നണി മന്ത്രിസഭയിൽ താൻ വിദേശകാര്യ മന്ത്രിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ഷുൾസ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ നിലവിലെ വിദേശമന്ത്രി സിഗ്മർ ഗബ്രിയേൽ മാധ്യമങ്ങളിലൂടെ ചോദ്യം ചെയ്തു.

martin-schulz2

ഷുൾസ് വിശ്വാസ യോഗ്യനല്ലെന്നും വാക്ക് പാലിക്കാത്തവനാണെന്നും വരെ ഗബ്രിയേൽ മാധ്യമങ്ങളിലൂടെ പറഞ്ഞ് നിറുത്തി.
ഇതോടെ പാർട്ടി അണികളും മാധ്യമങ്ങളും പിന്തുണയുമായി ഗബ്രിയേലിന്റെ പിന്നിൽ ഉറച്ചു. സംഭവം വിവാദമായതോടെ ഷുൾസ് പിന്മാറ്റ പ്രഖ്യാപനം നടത്തി തടിതപ്പി.

കഴിഞ്ഞ സെപ്റ്റംബറിൽ ജർമൻ പൊതുതിരഞ്ഞെടുപ്പിനു ശേഷം ഒരു കാരണവശാലും മെർക്കൽ മന്ത്രിസഭയിൽ താൻ അംഗമാകില്ല എന്നു ഷുൾസ് പ്രഖ്യാപിച്ചിരുന്നു. പിഴച്ച നാവ് ഒടുവിൽ ഷുൾസിന് വിനയായി മന്ത്രി കസേര തട്ടിതെറിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.