Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മനിയില്‍ മലയാളി വൈദികനെ ആക്രമിച്ച് കവര്‍ച്ചയ്ക്കിരയാക്കി

ജോസ് കുമ്പിളുവേലില്‍
Fr-James-Chanangady-1270774

ബര്‍ലിന്‍∙ സെന്‍റ് സിക്സ്റ്റസ് ഇടവക വികാരിയായ ഫാ. ജയിംസ് ചാലങ്ങാടിയാണ് ഹാള്‍ട്ടേണിലെ താമസസ്ഥലത്തു വച്ച് (റെക്ടറി) കവര്‍ച്ചയ്ക്കിരയായത്. ഒരു സംഘം മോഷ്ടാക്കള്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ റെക്ളിങ്ഹൗസന്‍ നഗരത്തിനടുത്തുള്ള ഹാള്‍ട്ടേണ്‍ ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച പള്ളിയിലെ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ ഫാ. ജയിംസ് ഉച്ചഭക്ഷണത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു ‌ആക്രമണം. നാലു പുരുഷന്മാരമടങ്ങുന്ന സംഘം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും അലമാര തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന സ്ത്രീ പുറത്തു നിന്നു സ്ഥലം നിരീക്ഷിക്കുകയും ചെയ്തു. പണവും കോളിങ് കാര്‍ഡും പോക്കറ്റിലാക്കിയ സംഘം, അച്ചന്‍റെ കൈകള്‍ ബന്ധിച്ച്  നിലവറയിലെ ബോയിലര്‍ റൂമിൽ പൂട്ടിയിട്ടു കടന്നുകളഞ്ഞു.

അച്ചന്‍ ഒച്ചവച്ചതിനെ തുടര്‍ന്ന്  അടുത്തുള്ളവര്‍ ഓടിയെത്തി പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. പൊലീസെത്തിയാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്. സഹപ്രവര്‍ത്തകനായ ഫാ. ആന്‍റണി അരീച്ചാലിലും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിരുന്നു. ഫാ. ജയിംസിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍മ്മലീറ്റര്‍ കോണ്‍ഗ്രിഗേഷന്‍ സഭാംഗവും ചേര്‍ത്തല സ്വദേശിയുമായ ഫാ.ജയിംസ് 2012 ലാണ് സെന്‍റ് സിക്സ്റ്റസ് ഇടവക വികാരിയായി ചുമതലയേറ്റത്. പ്രതികള്‍ക്കായുള്ള പൊലീസിന്‍റെ തിരച്ചില്‍ തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.