Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

യൂറോ ജാക്പോട്ടിന്റെ 700 കോടി ഫിൻലൻഡുകാരന്

കൈപ്പുഴ ജോൺ മാത്യു
jackpot

ബർലിൻ∙ യൂറോ ലോട്ടറിയിലെ വൻ തുകയായ 90 ദശലക്ഷം യൂറോ (700 കോടി രൂപ) ഫിൻലൻഡിൽ നിന്നുള്ള ഭാഗ്യവാന് . വെള്ളിയാഴ്ച രാത്രിയാണ് നറുക്കെടുപ്പ് നടന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒന്നാം സ്ഥാനം അടിക്കാതെ തുക വർധിക്കുകയായിരുന്നു. യൂറോപ്പിലെ 18 രാജ്യങ്ങളിൽ നിന്നായി കോടി കണക്കിന് പേരാണ് യൂറോ ലോട്ടറി കളിക്കുന്നത്.

എഴുനൂറ് കോടി നേടികൊടുത്ത ഭാഗ്യ നമ്പറുകൾ : 7, 8, 24, 34, 46. ഇതോടൊപ്പം സൂപ്പർ നമ്പറുകളും ഒത്തു വന്നാൽ മാത്രമേ ജേത‌ാവാ‌കുകയുള്ളൂ. യൂറോ ലോട്ടറി കളിക്കാൻ മിനിമം രണ്ടര യൂറോ (200 രൂപ) മാത്രം മതി. അടിച്ചാൽ വൻതുക ലഭിക്കും. 20 കോടി കളിക്കാരിൽ ഒരാൾക്ക് മാത്രമാണ് സമ്മാന ചാൻസുള്ളൂവെന്ന് ലോട്ടറി അധികൃതർ തന്നെ കളിക്കാരെ ഓർപ്പിക്കുന്നുണ്ട്.

സാധാരണ യൂറോ ജാക്പോട്ടിലെ സമ്മാനതുക പത്തു മില്യനാണ് (80 കോടി). വെള്ളിയാഴ്ചകളിലാണ് യൂറോ ലോട്ടറിയുടെ നമ്പറുകൾ എടുക്കുന്നത്.


 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.