Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കൊളോണിൽ മലയാളികളുടെ കാർണിവൽ ആഘോഷം ഫെബ്രുവരി 11 ന്

 ജോസ് കുമ്പിളുവേലിൽ
IVC-fleyer-muster-a

കൊളോൺ∙ലോകപ്രശസ്തമായ കാർണിവൽ ആഘോഷത്തിന്റെ ലഹരിയുടെ ഉന്മാദത്തിൽ ജർമനി മുഴുകുമ്പോൾ കൊളോണിലെ മലയാളികളും അതിൽ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വർഷങ്ങളായി കൊളോൺ മലയാളികളുടെ  കായിക കലാക്ഷേത്രമായ ഇന്ത്യൻ വോളിബോൾ ക്ലബിന്റെ (ഐവിസി) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികൾ കാർണിവൽ ആഘോഷിക്കുന്നത്. ഫെബ്രുവരി 11 ന് (ഞായർ) വൈകിട്ട് ആറിന് കൊളോൺ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ പള്ളി പാരീഷ് ഹാളിലാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്.

ജർമൻ പാരമ്പര്യമനുസരിച്ചു കഴിഞ്ഞ വർഷം നവംബർ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റിൽ ആരംഭിച്ച കാർണിവൽ ആഘോഷം ഫെബ്രുവരി 12 ന് (തിങ്കൾ, റോസൻ മോണ്ടാഗ്) ആണ് അവസാനിക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്റെ മൂർധന്യം. ഈസ്റ്റർ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജർമനിയിലെങ്ങും പ്രത്യേകിച്ച് കൊളോൺ, ഡ്യൂസ്സൽഡോർഫ്, മൈൻസ് എന്നിവിടങ്ങളിൽ നടക്കുന്ന കാർണിവൽ ആഘോഷത്തിൽ പത്തുലക്ഷത്തിലധികം പേർ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് സ്കൂളുകൾക്കും അവധിയാണ്.

അനുദിന ജീവിതത്തിന്റെ  പിരിമുറുക്കങ്ങളെ മാറ്റി നിർത്തി നർമ്മങ്ങൾ പങ്കുവച്ചും ആടിയും പാടിയും നൃത്തംവച്ചും ഭക്ഷിച്ചും പാനം ചെയ്തും ഉല്ലസിക്കാൻ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാർണിവലിന് അനുയോജ്യമായ വേഷവിധാനങ്ങളോടെ വന്നെത്തുവാൻ ഇന്ത്യൻ വോളിബോൾ ക്ലബ് ഭാരവാഹികൾ മലയാളി സമൂഹത്തെ സാദരം ക്ഷണിക്കുന്നു.

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വർഗീസ് ചെറുമഠത്തിൽ, ജോയ് മാണിക്കത്ത്, ഫ്രാൻസിസ് വട്ടക്കുഴിയിൽ, മാത്യൂസ് കണ്ണങ്കേരിൽ, ഡെസീന തോട്ടുങ്കൽ, ഡെല്ല തോട്ടത്തിൽ, ജോസഫ് കിഴക്കേത്തോട്ടം, ജോർജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.

വിവരങ്ങൾക്ക്:

ഡേവീസ് വടക്കുംചേരി 0221 5904183/0173 2609098,വർഗീസ് ചെറുമഠത്തിൽ 0221 680 41 74, ജോയി മാണിക്കത്ത് 02233 923225

സ്ഥലം:
St. Theresia, An St. Theresia 6, 51067  Koeln.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.