Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മെർക്കലിനെതിരെ പാർട്ടിയിൽ പടയൊരുക്കം

കൈപ്പുഴ ജോൺ മാത്യു
merkel-1

ബർലിൻ ∙ ചാൻസലർ അംഗല മെർക്കൽ പുതിയ വിശാല മുന്നണി സർക്കാരിനുവേണ്ടി സ്വന്തം പാർട്ടിയായ സിഡിയുവിനെ സോഷ്യലിസ്റ്റ് പാർട്ടിക്ക് ബലി കഴിച്ചു എന്ന ആരോപണവുമായി പാർട്ടി വിമതർ ശക്തമായി രംഗത്ത്.

മെർക്കൽ അംഗീകരിച്ച വിശാലമുന്നണി ധാരണ പത്രത്തെ ഇവർ ശക്തമായി വിമർശിച്ചു.

new-govenent6

ചാൻസലർ കസേര ഉറപ്പിക്കാനാണ് മെർക്കൽ പാർട്ടിയെ ബലിയാടാക്കിയതെന്നു വിമത നേതാവ് ഫ്രീഡ്റിക് മെർസ് (Friedrich Merz) മാധ്യമങ്ങളോട് പറഞ്ഞു.

മെർക്കൽ സോഷ്യലിസ്റ്റ് പാർട്ടിക്ക് ആറ് (6) പ്രധാന വകുപ്പുകൾ ദാനം ചെയ്തു. പാർട്ടി അണികളോടെ ആലോചിക്കാതെ മെർക്കൽ തീരുമാനങ്ങൾ കൈകൊണ്ടു. സോഷ്യലിസ്റ്റ് പാർട്ടിയുടെ ഭീഷണിക്ക് ഒടുവിൽ മെർക്കൽ വീഴുകയായിരുന്നുവെന്ന്  വിമത നേതാവ് മെർസ് ആരോപിച്ചു.

new-government

മെർക്കലിന്റെ നയങ്ങൾക്ക് ജർമനിയിലെ മുഖ്യധാര മാധ്യമങ്ങളിൽ നിന്നും പരക്കെ പഴി കേൾക്കേണ്ടി വന്നു. മെർക്കലിന്റെ നാലാം മൂഴം ഭരണം കണ്ടറിയണമെന്നു വരെ ചില പത്രങ്ങൾ മുഖ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.

new-govenment3

അതേ സമയം, സോഷ്യലിസ്റ്റ് പാർട്ടിയിലും ഭിന്ന സ്വരം ഉയർന്നു കഴിഞ്ഞു. നിലവിലെ വിദേശ മന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ ഗബ്രിയേൽ പാർട്ടി അധ്യക്ഷൻ മാർട്ടിൻ ഷുൾസുമായി കൊമ്പു കോർത്ത് രംഗത്ത് വന്നു. വിദേശ മന്ത്രി പദം നഷ്ടപ്പെടുന്നതിലുള്ള ദുഃഖമാണ് ഗബ്രീയേലിനെ ഇതിനു പ്രകോപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.