Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജര്‍മനിയില്‍ മുന്നണി ചര്‍ച്ച വിജയിച്ചു: മെര്‍ക്കല്‍ ഭരണത്തിന് വീണ്ടും പച്ചക്കൊടി

ജോസ് കുമ്പിളുവേലില്‍
merkel-and-shulz

ബര്‍ലിന്‍∙ ജര്‍മനിയില്‍ സിഡിയു സഖ്യം എസ്പിഡിയുമായി നടത്തിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച വിജയിച്ചു. വലിയ തടസങ്ങളുണ്ടായെങ്കിലും പുതിയ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പച്ചക്കൊടി എസ്പിഡിയുമായുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നതായി മെര്‍ക്കലും ഷുള്‍ഷും പ്രഖ്യാപിച്ചു. വിട്ടുവീഴ്ചകള്‍ക്ക് സിഡിയു തയാറായതാണ് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്. രാജ്യത്തിന് ഉചിതമായ നയങ്ങള്‍ മാത്രം സ്വീകരിക്കുക പാര്‍ട്ടിയുടെ കര്‍ത്തവ്യമാണെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ പുതിയ മുന്നണിയുടെ 28 പേജുള്ള കരട് രൂപം ഇരു കക്ഷികളും അംഗീകരിച്ചു. ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ത്ഥി കുടിയേറ്റത്തില്‍ ശക്തമായ വെട്ടിക്കുറയ്ക്കലുകള്‍ നിരത്തിയാണ് ഇരുകക്ഷികളും സമവായത്തിലെത്തിയത്. ഈ മാസം 21 നു ചേരുന്ന എസ്പിഡി പാര്‍ട്ടി സമ്മേളനം മെര്‍ക്കലുമായി വീണ്ടും സഹകരിക്കണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനാണ് തീരുമാനം. ചര്‍ച്ച വിജയകരമായി എന്ന വാര്‍ത്തയ്ക്കു പിന്നാലെ യൂറോയുടെ മൂല്യം ഉയര്‍ന്നു.

പ്രതിവര്‍ഷം രണ്ടു ലക്ഷം പേരെ മാത്രമേ സ്വീകരിയ്ക്കുകയുള്ളുവെന്നും പരിധി നിശ്ചയിച്ചു. കുടുംബാംഗങ്ങളായി മാസത്തില്‍ ആയിരം പേരെ മാത്രമേ ചേര്‍ക്കുകയുള്ളുവെന്നും തീരുമാനമായി. ഗ്രീന്‍ പാര്‍ട്ടിയുമായും എഫ്ഡിപിയുമായും നടത്തിയ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ്, പ്രതിപക്ഷത്തിരിക്കുമെന്നു പ്രഖ്യാപിച്ച മുന്‍ സര്‍ക്കാരിലെ സഖ്യകക്ഷി എസ്പിഡിയുമായി സിഡിയു–സിഎസ്‍യു നേതാക്കള്‍ ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.