Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫ്രാങ്ക്ഫർട്ടിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം

ജോർജ് ജോൺ
frankfurt-pravasi-divas1

ഫ്രാങ്ക്ഫര്‍ട്ട്∙ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഫ്രാങ്ക്ഫര്‍ട്ടില്‍ ആഘോഷിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഭാരതീയ ദിവസ് സമ്മേളനത്തിലെ മുഖ്യാതിഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ട് കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ മന്ത്രിയെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. 

frankfurt-pravasi-divas4

പ്രവാസികള്‍ മന്ത്രിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് സ്വയം പരിചയപ്പെടുത്തി. അതിന് ശേഷം തങ്ങള്‍ ജര്‍മന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സൗകര്യങ്ങളും, അസുഖകരമായ പ്രശ്നങ്ങളും മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും ഗവര്‍മെന്‍റിന്‍റെ സഹായം അഭ്യഥിക്കുകയും ചെയ്തു. പ്രവാസികള്‍ ഈ വിഷയങ്ങള്‍ എംപിമാരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

frankfurt-pravasi-divas2

ഈ വരുന്ന മാര്‍ച്ചോടെ രാജ്യാന്തര നിലവാരത്തിൽ ഇന്ത്യന്‍ ന്യൂസ് ചാനല്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാകുമെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിംങ്ങ് വകുപ്പിന്‍റെ കൂടെ ചുമതലയുള്ള സ്മൃതി ഇറാനി അറിയിച്ചു. 2017ലെ ജര്‍മന്‍ അഡോള്‍ഫ് മെസ്സര്‍ അവാര്‍ഡ് നേടിയ ഡോ. ബനേഷ് ജോസഫിനെ മന്ത്രിയും കോണ്‍സുല്‍ ജനറല്‍  പ്രതിഭാ പാര്‍ക്കറും ചേർന്ന് അഭിനന്ദിച്ചു. കോണ്‍സുല്‍ പ്രഭാകറിന്‍റെ നന്ദി പ്രകടനത്തിന് ശേഷം നടത്തിയ സ്നാക്ക് പാര്‍ട്ടിയോടെ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സമാപിച്ചു. 

frankfurt-pravasi-divas3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.