Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജോളി തടത്തിൽ ലോക കേരള സഭയിലേക്ക്

ജോസ് കുമ്പിളുവേലിൽ
Jolly--thadathil

ബർലിൻ∙പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളവികസനത്തിൽ അവരെ പങ്കാളികളാക്കുന്നതിനും രൂപീകരിച്ച ലോക കേരളസഭയിൽ സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജർമനിയിൽ നിന്നും ജോളി തടത്തിൽ പങ്കെടുക്കും.

ജോളി തടത്തിൽ ജർമനിയിലെ മലയാളി സമൂഹത്തിലെ പ്രത്യേകിച്ചും ജർമനിയിലെ ആരോഗ്യമേഖലയിലെ ഒരു ബസിസിനസ് മാഗ്നെറ്റാണ്. മൂവാറ്റുപുഴ സ്വദേശിയായ ജോളി വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ, പ്രസിഡന്റ്, ഗ്ളോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളിൽ വ്യക്തമായ ലക്ഷ്യബോധത്തോടു കൂടിയ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്. നിലവിൽ ഡബ്ല്യുഎംസി യൂറോപ്പ് റീജിയൻ ചെയർമാനാണ്.

ജർമനിയിലെ സമൂഹ്യ, സാംസ്കാരിക, സാമുദായിക, രാഷ്ട്രീയ മേഖലകളെ കൂടാതെ കായിക മേഖലയിലും ഏറെ സജീവമാണ്. മേഴ്സിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

ജനുവരി 12,13 തീയതികളിൽ തിരുവനന്തപുരത്താണ് ലോക കേരള സഭ സമ്മേളനം നടക്കുന്നത്. സംസ്ഥാനത്തു നിന്നുള്ള എംപിമാരും എംഎൽഎമാരും ആഗോള തലത്തിൽ പ്രവാസി മലയാളികളിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പടെ 351 പേരും സർക്കാരിന്റെ ക്ഷണിതാക്കളും ഉൾപ്പെടുന്നതാണ് ലോക കേരള സഭ.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.