Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുറഞ്ഞ തൊഴിലില്ലായ്മ നിരക്കിൽ പുതിയ റെക്കോർഡുമായി ജർമനി

ജോസ് കുമ്പിളുവേലിൽ
job

ബർലിൻ∙ ഡിസംബറിൽ ജർമനിയിൽ രേഖപ്പെടുത്തിയത് തൊഴിലില്ലായ്മാ നിരക്കിന്റെ കുറവിലെ പുതിയ റെക്കോർഡ്. രാജ്യത്ത് ഭരണ പ്രതിസന്ധി നിലനിൽക്കുമ്പോഴും സാമ്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് വലിയ ആശ്വാസമാണ്.

ഡിസംബറിലെ കണക്കനുസരിച്ച് 5.5 ശതമാനം തൊഴിലാളികൾ മാത്രമാണു രാജ്യത്തു ജോലിയില്ലാതെ നിൽക്കുന്നത്. 1990ലെ ജർമൻ പുനരേകീകരണത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വർധനയുടെ വേഗവും കുറഞ്ഞു. ഇതിനൊപ്പം പുതുതായി തൊഴിൽ നേടുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ മൊത്ത കണക്കെടുത്താലും 5.7 ശതമാനം മാത്രമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. 2.5 മില്യൻ ആളുകൾ വരും ഇത്. ഇതും 1990നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയാണ്.

ജർമനിയിലാകട്ടെ നിലവിൽ ഐടി, നഴ്സിംഗ്, എൻജിനീയറിങ്, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ഒട്ടനവധി ഒഴിവുകളുണ്ട്. ഐടി മേഖല, നഴ്സിംങ് തുടങ്ങിയ മേഖലകളിൽ നിരവധി ഇൻഡ്യാക്കാർ പ്രത്യേകിച്ച് മലയാളികൾ ജോലി വിസയിൽ എത്തുന്നുണ്ട്. എന്നാൽ അവസരോചിതമായ ഒഴിവുകൾ നികത്താൻ ഇൻഡ്യയിൽ നിന്നുള്ള യോഗ്യരായവർക്ക് ജർമനിയിൽ എത്താനുള്ള സൗകര്യം ജർമൻ സർക്കാരോ, ഇൻഡ്യൻ സർക്കാരോ പ്രത്യേകിച്ച കേരള സർക്കാരോ മെനക്കെടുന്നില്ല താൽപ്പര്യം കാണിക്കുന്നില്ല എന്ന വസñുത എടുത്തു പറയേണ്ടിയിരിയ്ക്കുന്നു

യൂറോപ്യൻ യൂണിയനിലെ മൊത്തം തൊഴിലില്ലായമ നിരക്കു പരിശോധിച്ചാൽ ഒക്ടോബർ അവസാനത്തെ കണക്കിൽ ഗ്രീസാണു മുന്നിൽ (20.6%).സ്പെയിൻ(16.7%), ഇറ്റലി(11.1%),ഫ്രാൻസ്(9.4%) എന്നിങ്ങനെയാണ് പട്ടികയിലെ സൂചികകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.