Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പ്; ജര്‍മന്‍ മന്ത്രി നിയമത്തില്‍ കുടുങ്ങി

ജോസ് കുമ്പിളുവേലില്‍
Untitled-1

ബര്‍ലിന്‍∙ സോഷ്യല്‍ മീഡിയയ്ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ജര്‍മന്‍ ജസ്റ്റിസ് മിനിസ്റ്റര്‍ ഹെയ്കോ മാസ് തന്നെ ഇതേ നിയമത്തില്‍ കുടുങ്ങി. നിരവധി പരാതികളെത്തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു. 2010ല്‍ പോസ്റ്റ് ചെയ്തതാണ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്നത്. അന്നു മാസ് മന്ത്രിയായിരുന്നില്ല. മുസ്‌ലിം കുടിയേറ്റക്കാരെക്കുറിച്ച് വിവാദ പുസ്തകമെഴുതിയ തിലോ സരാസിനെ വിഡ്ഢിയെന്നു വിളിക്കുന്നതായിരുന്നു ട്വീറ്റ്.

തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുമെന്നോ, എന്തിനു ഡിലീറ്റ് ചെയ്യുന്നു എന്നു ട്വിറ്ററില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രിയുടെ പ്രതികരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.