Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ട്രംപിന്റെ ജറുസലം പ്രഖ്യാപനത്തെ ജർമനി പിന്തുണക്കില്ല

ജോസ് കുമ്പിളുവേലിൽ

ബർലിൻ∙ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജറുസലം തീരുമാനത്തെ ജർമൻ ഫെഡറൽ സർക്കാർ അംഗീകരിക്കുന്നില്ല എന്ന് ചാൻസലർ അംഗല മെർക്കൽ. ട്രംപിന്റെ പ്രഖ്യാപനത്തെ  ‘പിന്തുണയ്ക്കാൻ കഴിയില്ല‘ എന്ന് മെർക്കലിന്റെ വക്താവ് സ്റ്റെഫാൻ സെബെർട്ട് ട്വിറ്ററിലൂടെ അറിയിച്ചു. ജറുസലം നഗരം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയതിന്റെ വെളിച്ചത്തിലാണ് മെർക്കലിന്റെ പ്രതികരണം.

‘ ജറുസലമിന്റെ സ്ഥാനം ഒരു സംസ്ഥാനമെന്ന ചട്ടക്കൂടിനകത്ത് നിർത്തി മാത്രമേ ജർമനിക്കു കാണാൻ കഴിയൂ എന്നാണ് വക്താവ് അറിയിച്ചത്. അല്ലാതെ ഒരു പിന്തുണയ്ക്കലില്ല എന്നും വക്താവ് ട്വിറ്ററിൽ എഴുതി.

എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയായി  ട്രംപിന്റെ തീരുമാനത്തെ ജർമൻ വിദേശകാര്യമന്ത്രി സീഗ്മാർ ഗാബ്രിയേൽ വിശേഷിപ്പിച്ചു. ഈ  തീരുമാനം’’ ഇസ്രയേലും പലസ്തീനികളും തമ്മിലുള്ള സംഘർഷത്തിന് പുതിയ മാനമുണ്ടാകുമെന്നും ഗബ്രിയേൽ കൂട്ടിച്ചേർത്തു.

ഇതിനിടെ യൂറോപ്യൻ യൂണിയൻ ഈ തീരുമാനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ട്രംപിന്റെ പ്രഖ്യാപനം വളരെ ശോചനീയമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തെ ലോകം മുഴുവൻ അപലപിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ജറുസലം പ്രശ്നത്തിൽ തെരേസ മേ ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ചു.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള കരാർ പ്രശ്നം വഷളാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മുന്നറിയിപ്പ്. ഇസ്രയേലിന്റെ തലസ്ഥാനമായി ജെറുസലമിനെ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിവാദ നടപടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വെല്ലുവിളിച്ചു. മധ്യപൂർവേഷ്യയിലെ സമാധാന ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് തെരേസ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇസ്രയേലിലെ യുഎസ് എംബസി ജെറുസലമിലാക്കാനും ട്രംപ് തീരുമാനിച്ചിരുന്നു. അറബ് ലോകം ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.വിവാദ തീരുമാനത്തെക്കുറിച്ച് ട്രംപുമായി നേരിട്ടു സംസാരിക്കുമെന്നും തെരേസ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.