Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വവർഗ വിവാഹത്തിന് ഓസ്ട്രിയൻ സുപ്രീം കോടതിയുടെ പച്ചക്കൊടി

ജോസ് കുമ്പിളുവേലിൽ
sex

ബർലിൻ∙സ്വവർഗ പ്രേമികൾക്ക് പരസ്പരം വിവാഹം കഴിക്കാൻ ഓസ്ട്രിയൻ സുപ്രീം കോടതി അനുമതി നൽകി. 2019 മുതൽ ഉത്തരവിന് പ്രാബല്യം.

സ്വവർഗ വിവാഹങ്ങൾ തടയുന്നത് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ്. ഇതിനകം 15 യൂറോപ്യൻ രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകിക്കഴിഞ്ഞു. 2001ൽ നെതർലൻഡ്സാണ് ഇതിനു തുടക്കം കുറിച്ചത്.

സ്വവർഗവിവാഹം റജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതിനെത്തുടർന്ന് 2009ൽ രണ്ടു യുവതികൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.