Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50 ഓളം പേർക്ക് പരിക്ക്

 ജോസ് കുമ്പിളുവേലിൽ
Untitled-1

ബർലിൻ∙ ജർമനിയിലെ ഡ്യുസൽഡോർഫിനടുത്ത് മേർബുഷിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അൻപതോളം പേർക്കു പരുക്കേറ്റു. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും തമ്മിലാണ് മേബൂഷ് ടൗണിനടുത്ത് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പ്രാദേശിക സമയം 19.33 നായിരുന്നു അപകടം.

യാത്രാ ട്രെയിനിൽ ഈ സമയത്ത് 155 പേരാണുണ്ടായിരുന്നത്. ഇലക്ട്രിക്കൽ കേബിൾ മുറിഞ്ഞു കിടന്നതു കാരണം രക്ഷാ പ്രവർത്തകർ ട്രെയിനിനടുത്തെത്താൻ വൈകി. ട്രെയിനുള്ളവർക്ക് ഷോക്കേൽക്കില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ആളുകളെ പുറത്തിറക്കാൻ തുടങ്ങിയത്.

പരുക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ  പരുക്കുകൾ സാരമുള്ളതാണെന്നും ഡോക്ടർമാർ അറിയിച്ചു. നിരവധി പേർക്കു നിസാര പരുക്കുകളുണ്ട്. എന്നാൽ, ഇതിലാരുടെയും ജീവൻ അപകടത്തിലല്ല.

കൂട്ടിയിടിയുടെ കാരണം ഇനിയും വ്യക്തമായിട്ടില്ല.സംഭവത്തെക്കുറിച്ച് റെയിൽവ അധികൃതർ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.