Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിറിയയില്‍ നിന്നു തിരിച്ചു വരുന്നവര്‍ രാജ്യത്തിന് ഭീഷണി: ജർമൻ ഇന്‍റലിജന്‍സ് മേധാവി

ജോസ് കുമ്പിളുവേലില്‍
Untitled-1

ബര്‍ലിന്‍∙ സിറിയയില്‍നിന്നു മടങ്ങിവരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരില്‍നിന്നും ജര്‍മനി കടുത്ത ഭീഷണിയാണ് നേരിടുന്നതെന്ന് ജർമൻ ആഭ്യന്തര ഇന്‍റലിജന്‍സ് വിഭാഗം മേധാവി ഹാന്‍സ് ജോര്‍ജ് മാസന്‍. സിറിയയില്‍ നിന്ന് ബ്രെയ്ന്‍വാഷ് ചെയ്യപ്പെട്ടാണ് ഇവരെത്തുന്നത്. പലരും  തീവ്രവാദ ദൗത്യങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടാകും. ജര്‍മനിയില്‍നിന്ന് ആയിരത്തോളം പേര്‍ ഐഎസിൽ ചേര്‍ന്നതായാണ് കണക്ക്. യൂറോപ്പില്‍നിന്ന് പതിനയ്യായിരത്തോളം പേരുണ്ട്. ഇത്തരത്തില്‍ ഇറാക്കിലേക്കും സിറിയയിലേക്കും പോയ സ്ത്രീകളും കൗമാരക്കാരുമെല്ലാം ഇപ്പോള്‍ തിരിച്ചു വരുകയാണ്. ഇവിടത്തെ പൗരന്‍മാര്‍ തന്നെയായതിനാല്‍ പലരെയും തടയാന്‍ സാധിക്കുന്നില്ല. എന്നാൽ പുരുഷന്‍മാരായ തീവ്രവാദികളാരും തിരിച്ചു വരുന്നതായി വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മാസന്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.