Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സര്‍വീസ് ബസിന്‍റെ മുകള്‍ഭാഗം പാലത്തിലിടിച്ച് തകർന്നു

ജോസ് കുമ്പിളുവേലില്‍
bus-accident

ബര്‍ലിന്‍∙ ജര്‍മനിയിലെ ദീര്‍ഘദുര സര്‍വീസ് ബസ് ശൃംഖലയായ ഫ്ളിക്സ് കമ്പനിയുടെ ഡബിള്‍ ഡക്കര്‍ യാത്രാ ബസിന്‍റെ മുകള്‍ഭാഗം പാലം എടുത്തു. പാലത്തിന്‍റെ മുകള്‍ ഭാഗത്ത് റെയില്‍വേ പാളം കടന്നുപോകുന്നുണ്ട്. പാലത്തിന്‍റെ ഉയരമില്ലായ്മയോ ഡബിള്‍ ഡക്കര്‍ ബസിന്‍റെ ഉയരക്കൂടുതലോ എന്തായാലും വേണ്ടില്ല അതിവേഗത്തില്‍ ഓടിച്ചു വന്ന ബസിന്‍റെ മുകള്‍ ഭാഗം മുഴുവനായും പാലത്തിൽ തട്ടി തകർന്നു.

ബസില്‍ ഡ്രൈവര്‍ അല്ലാതെ ആരുമില്ലാത്തതിനാല്‍ ആളപായമോ മറ്റു അപകടങ്ങളൊ ഒന്നും സംഭവിച്ചില്ല. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ വൈകിട്ട് ബര്‍ലിന്‍ സ്പാന്‍ഡാവുവിലാണ് സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.