Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഫാ.തോമസ് പടിയംകുളത്തിന്റെ സുവർണ്ണ ജൂബിലിയാഘോഷം ജർമനിയിൽ

ജോസ് കുമ്പിളുവേലിൽ
Fr-Thomas-padiyamkulam

ഫ്രാങ്ക്ഫർട്ട്∙ ജർമനിയിലെ ആദ്യകാല മലയാളി വൈദികനായ ഫാ.തോമസ് പടിയംകുളം ജർമനിയിലെ മലങ്കരസമൂഹവുമായി ചേർന്ന് ഫ്രാങ്ക്ഫർട്ടിൽ പൗരോഹിത്യത്തിന്റെ  സുവർണ്ണ ജൂബിലി ആഘോഷിക്കുന്നു.

സുവർണ്ണജൂബിലിയാഘോഷം നവംബർ 4 ശനിയാഴ്ച രാവിലെ 10.30 ന് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ (എക്കൻഹൈമർ ലാന്റ് സ്ട്രാസെ 326, 60435 ഫ്രാങ്ക്ഫർട്ട്/എക്കൻഹൈം)മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ ജോഷ്വ മാർ ഇഗ്നേഷ്യസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന സമൂഹബലിയോടെ ആരംഭിക്കും. ലിംബുർഗ് രൂപതാ വികാരി ജനറാൾ മോൺ. വോൾഫ്ഗാങ് റ്യോഷ് തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. കർമ്മങ്ങൾക്കു ശേഷം അനുമോദന സമ്മേളനവും പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടിയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാൻ ഫാ.തോമസ് പടിയംകുളം ഏവരേയും ഹാർദ്ദമായി ക്ഷണിക്കുന്നു.

1967 നവംബർ നാലിന് ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ക്വേണിംഗ്സ്റ്റൈനിലെ സെന്റ് ആൽബെർട്ട് മേജർ സെമിനാരിയിൽ മലങ്കര കത്തോലിക്കാസഭാ തലവനായിരുന്ന കാലം ചെയ്ത ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രഗോറിയോസ് പിതാവിൽ നിന്നാണ് ഫാ.തോമസ് വൈദികപട്ടം സ്വീകരിച്ചത്.

വിവരങ്ങൾക്ക്: ഫാ.തോമസ് പടിയംകുളം 06198 573888 (padiyamkulam@gmail.com), ഫാ.സന്തോഷ് തോമസ്  0176 80383083,ജോസ് പൊൻമേലിൽ 06192 96977, ജോർജ് മുണ്ടേത്ത് 06198 5877990 (gmundethu@gmx.net)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.