Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമൻ അതിർത്തികളിലെ കർശന പരിശോധന 2018 മേയ് വരെ നീട്ടി

കൈപ്പുഴ ജോൺ മാത്യു
police

ബർലിൻ ∙  ഓസ്ട്രിയ, ഡെൻമാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിൽ നിന്ന് ജർമനിയിലേക്ക് പ്രവേശിക്കുന്ന അതിർത്തികളിൽ കർശന പരിശോധന യും പൊലീസ് കാവലും 2018 മെയ് വരെ നീട്ടിയതായി ജർമൻ ആഭ്യന്തര മന്ത്രി തോമസ് ഡി മിസിറിയ  മാധ്യമങ്ങളെ അറിയിച്ചു.

ഭീകര പ്രവർത്തന ഭീഷണി നിലവിലുള്ളതാണ് ഈ നടപടിക്ക് കാരണമെന്ന് മന്ത്രി തുടർന്ന് പറഞ്ഞു. 2015 സെപ്റ്റംബർ മുതൽ ലക്ഷക്കണക്കിന് അഭയാർത്ഥികൾ അനധികൃതമായി ജർമനിയിലേക്ക് കുടിയേറിയതിനെ തുടർന്നാണ് സർക്കാർ ഈ  മേഖലകളിൽ  വിലക്ക് ഏർപ്പെടുത്തിയത്.

ക്രിസ്മസ് കാലം അടുത്ത് വരുന്നതുകൊണ്ട് ക്രിസ്മസ് മാർക്കറ്റുകളുടെ സുരക്ഷിതത്വം ഈ വർഷം വർധിപ്പിക്കുമെന്നും  ഭീകര  ആക്രമണം തടയാൻ പൊലീസ് ജാഗ്രത പാലിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.