Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എയർ ബർലിൻ ലുഫ്ത്താൻസ ഏറ്റെടുക്കുന്നു

കൈപ്പുഴ ജോൺ മാത്യു
airberlin-and-lufthana

ബർലിൻ ∙ പാപ്പരായ ജർമനിയിലെ രണ്ടാമത്തെ യാത്രാ വിമാനകമ്പനിയായ എയർബർലിനെ  ജർമൻ യാത്രാ വിമാന കമ്പനിയായ ലുഫ്ത്താൻസ ഏറ്റെടുക്കുന്നു. എയർബർലിന്റെ 130 വിമാന സർവ്വീസുകളിൽ 80 എണ്ണം ലുഫ്ത്താൻസാ സ്വന്തമാക്കും.

ബാക്കി 50 സർവ്വീസുകൾ ബ്രിട്ടീഷ് യാത്രാ വിമാന കമ്പനിയായ ഈസി ജെറ്റ് സ്വന്തമാക്കും.
ചർച്ചകൾ നടന്നതായും ഇനി ധാരണ പത്രത്തിൽ ഒപ്പ് വയ്ക്കാൻ മാത്രമേയുള്ളുവെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

എയർ ബർലിന്റെ സർവീസുകൾ സാമ്പത്തിക പരാധീനത മൂലം ഈ മാസം 28 ന് അവസാനിപ്പിക്കുകയാണെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. എണ്ണായിരത്തിലധികം ജീവനക്കാരാണ് എയർബർലിനിൽ ജോലി ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.