Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കുട്ടിയെ ദത്തെടുത്ത് പുരുഷ ദമ്പതികള്‍: ചരിത്രമെഴുതി ജര്‍മനി

ജോസ് കുമ്പിളുവേലില്‍
couples

ബര്‍ലിന്‍∙ ജര്‍മനിയില്‍ ആദ്യമായി പുരുഷ ദമ്പതികള്‍ കുട്ടിയെ ദത്തെടുത്തു. സ്വവര്‍ഗപ്രേമികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന കാര്യത്തില്‍ വലിയ മുന്നേറ്റമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍.

ഒക്ടോബര്‍ ഒന്നിനാണ് സ്വവര്‍ഗപ്രേമികള്‍ക്ക് വിവാഹം കഴിക്കാന്‍ ജര്‍മനി അനുമതി നല്‍കിയത്. തൊട്ടടുത്ത ദിവസം തന്നെ സിവില്‍ പാര്‍ട്ണര്‍ഷിപ്പിനെ വിവാഹമാക്കി മാറ്റിയ മിഷലും കായി കോറോക്കുമാണ് ഇപ്പോള്‍ ഒരു ആണ്‍കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. സ്വവര്‍ഗ വിവാഹം ആലങ്കാരികം മാത്രമല്ലെന്നു തെളിയിക്കുന്നതാണിതെന്ന് ഇരുവരുടെയും പ്രതികരണം. നിലവില്‍ 94,000 സ്വവര്‍ഗ്ഗാനുരാഗികളായ ഇണകള്‍ വിവാഹം നടത്താനുള്ള ശ്രമത്തിലാണെന്നാണ് മാദ്ധ്യമറിപ്പോര്‍ട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.