Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജർമനിയിൽ ഈയാഴ്ച ഗോൾഡൻ വെതർ

 ജോസ് കുമ്പിളുവേലിൽ
golden-weather

ബർലിൻ∙ സമ്മറിന്റെ പിടിയിൽ നിന്നും ശരത്ക്കാലത്തിലേക്കു കടന്ന ജർമനിയിൽ ഈയാഴ്ച ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്ന് പ്രവചനം. കൊടുങ്കാറ്റും വെള്ളപ്പൊക്കവും കഴിഞ്ഞ് നല്ല കാലാവസ്ഥയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൂചന.

രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ 24 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കണക്കാക്കുന്നത്. വടക്കൻ പ്രദേശങ്ങളിൽ 14 മുതൽ 19 ഡിഗ്രി വരെയായിരിക്കും. 

ഒക്ടോബർ 10 മുതൽ 20 വരെ കാലങ്ങളായി കിട്ടാറുള്ള നല്ല കാലാവസ്ഥയെ ഗോൾഡൻ വെതർ എന്നാണ് ജർമൻകാർ വിശേഷിപ്പിക്കാറുള്ളത്. ഈ വർഷം ഗോൾഡൻ വെതർ ഉറപ്പായിക്കഴിഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷകരും തറപ്പിച്ച് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.