Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ദുബായ്–മ്യൂണിക്ക് എമിറേറ്റ്സ് വിമാനത്തിൽ ഏഴുവയസുകാരി മരിച്ചു

 ജോസ് കുമ്പിളുവേലിൽ
emirates-munich

ബർലിൻ∙ ദുബായിൽ നിന്നും 336 യാത്രക്കാരുമായി ജർമനിയിലെ മ്യൂണിക്കിലേയ്ക്കു പറന്ന എമിറേറ്റ്സ്  എ 380 വിമാനത്തിൽ(ഇകെ 49) ഏഴുവയസുകാരി മരിച്ചു. ചൊവ്വാഴ്ച രാവിലെ 8.50 ന് ദുബായിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ യാത്രയാരംഭിച്ച് 45 മിനിറ്റുകൾക്കു ശേഷമാണ് കുട്ടി മരിച്ചത്. കുട്ടി സീറ്റിൽ കുഴഞ്ഞു വീഴുകയും ഫ്ളൈറ്റിലുണ്ടായിരുന്ന ഡോക്ടർ കുട്ടിയെ പരിശോധിച്ചു. കുട്ടിക്കു കടുത്ത പനിയുള്ളതായി റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് വിമാനം അടിയന്തിരമായി കുവൈറ്റിൽ ഇറക്കിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

തായ്‍വാനിൽ നിന്നുള്ള കുടുംബത്തിൽ കുട്ടിയെ കൂടാതെ കുട്ടിയുടെ അമ്മയും വല്യമ്മയും സഹോദരിയും സഹോദരനും ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് കുട്ടിയുടെ കുടുംബത്തെ കുവൈറ്റിൽ ഇറക്കിയശേഷം ഒന്നര മണിക്കൂറിനു ശേഷം വിമാനം ജർമനിയിലേക്കു പറന്ന് ഉച്ചകഴിഞ്ഞ് പ്രാദേശിക സമയം 15.50 ന് മ്യൂണിക്ക് രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. വിമാനത്തിൽ 336 യാത്രക്കാരുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ചയിൽ ദുബായിൽ നിന്നും ഡ്യൂസ്സൽഡോർഫിൽ എത്തിയ എമിറേറ്റ്സ് എ 380 വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ലാൻഡിംഗിനിടെ ആടിയുലഞ്ഞു റൺവേയിൽ നിന്നും തെന്നിമാറിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വിമാനത്തിൽ 500 യാത്രക്കാരുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.